Sub Lead

പട്ടത്തിന്റെ നൂല്‍ തട്ടി കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

പട്ടത്തിന്റെ നൂല്‍ തട്ടി കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
X

ബിദാര്‍: പട്ടം നൂല്‍ തട്ടി കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കര്‍ണാടകയിലെ ബിദാറില്‍ നടന്ന അപകടത്തില്‍ 48കാരനായ സഞ്ചുകുമാര്‍ ഹൊസമണിയാണ് മരിച്ചത്. അപകടത്തില്‍ റോഡില്‍ വീണ സഞ്ചുമണി ഫോണെടുത്ത് മകളെ വിളിക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചുവരുത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ആംബുലന്‍സ് വരാന്‍ വൈകിയതില്‍ നാട്ടുകാരും ബന്ധുക്കളും അപകടസ്ഥലത്ത് പ്രതിഷേധിച്ചു. മരണത്തില്‍ കേസെടുത്തതായി മന്ന ഏഖേലി പോലിസ് അറിയിച്ചു.

മകരസംക്രാന്തിയോട് അനുബന്ധിച്ച് പട്ടം പറത്തല്‍ വ്യാപകമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ കോട്ടന്‍ കൊണ്ടുള്ള നൂലാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ നൈലോണ്‍ കൊണ്ടുള്ള നൂലാണ് ഉപയോഗിക്കുന്നത്. ഈ നൂലിന് വലിയ ബലമാണ്. അതിനാല്‍ തന്നെ ശരീരം മുറിയാനും കാരണമാവുന്നു. മധ്യപ്രദേശില്‍ മാത്രം രണ്ടുപേരാണ് അടുത്തിടെ മരിച്ചത്.

Next Story

RELATED STORIES

Share it