Sub Lead

കരിപ്പൂര്‍ വിമാന ദുരന്തം: ഡിജിസിഎ സംഘം അന്വേഷണം തുടങ്ങി; മുഖ്യമന്ത്രിയും സംഘവും കരിപ്പൂരിലേക്ക്

കരിപ്പൂര്‍ വിമാന ദുരന്തം: ഡിജിസിഎ സംഘം അന്വേഷണം തുടങ്ങി; മുഖ്യമന്ത്രിയും സംഘവും കരിപ്പൂരിലേക്ക്
X

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപദുരന്തത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അന്വേഷണം തുടങ്ങി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന ഡിജിസിഎ നിയോഗിച്ച സംഘം സംഭവ സ്ഥലത്തെത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രത്യേക ഹെലികോപ്റ്ററില്‍ കരിപ്പൂരിലെത്തി. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം പരിക്കേറ്റവരെയും മരണമടഞ്ഞവരുടെ ബന്ധുക്കളെയും സന്ദര്‍ശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലിസ് മേധാവി ലോക് നാഥ് ബെഹ്‌റ തുടങ്ങിയവര്‍ രാവിലെ 10 മണിയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ എത്തും.

പരിക്കേറ്റവരുടെ ചികില്‍സയുടെ ഏകോപനത്തിനായി ആശുപത്രികളില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവരെ ചികില്‍സിക്കാന്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഒരുക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജയും അറിയിച്ചു. കനത്തെ മഴയെതുടര്‍ന്ന് ലാന്‍ഡിങ്ങിന് ശ്രമിക്കവേയാണ് ദുബയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പെട്ടത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 19 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.

Karipur plane crash: DGCA team begins probe; CM and team to Karipur

Next Story

RELATED STORIES

Share it