Sub Lead

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: കൊടുവള്ളി സ്വദേശി കീഴടങ്ങി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: കൊടുവള്ളി സ്വദേശി കീഴടങ്ങി
X

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ പ്രതിയായ കൊടുവള്ളി സ്വദേശി സുഫിയാന്‍ കൊണ്ടോട്ടി പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട സ്വര്‍ണത്തിന് സംരക്ഷണം നല്‍കാന്‍ സുഫിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്നായിരുന്നു അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു. സുഫിയാന്റെ സഹോദരന്‍ ഫിജാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തും സുഫിയാന്‍ എത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നേരത്തേ രണ്ടുതവണ സുഫിയാനെ സമാനമായ കേസില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Karipur gold smuggling case: Koduvalli native surrenders


Next Story

RELATED STORIES

Share it