Sub Lead

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: സജേഷ് ചോദ്യം ചെയ്യലിനായി ഹാജരായി;അര്‍ജ്ജുന്റെ ബിനാമിയെന്ന് കസ്റ്റംസ്

അര്‍ജ്ജന്‍ ആയങ്കിയ്ക്ക് വേണ്ടിയാണ് സ്വര്‍ണം കൊണ്ടു വന്നതെന്നാണ് മുഹമ്മദ് ഷെഫീഖ് ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയതെന്നാണ് വിവരം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: സജേഷ് ചോദ്യം ചെയ്യലിനായി ഹാജരായി;അര്‍ജ്ജുന്റെ ബിനാമിയെന്ന് കസ്റ്റംസ്
X

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ ബിനാമെയെന്ന് കസ്റ്റംസ് പറയുന്ന ഡിവൈഎഫ് ഐ മുന്‍ പ്രാദേശിക നേതാവ് സി സജേഷ് ചോദ്യം ചെയ്യലിനായി ഹാജരായി.കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലാണ് സജേഷ് ഹാജരായിരിക്കുന്നത്.സജേഷിന്റെ പേരിലുള്ള കാറിലായിരുന്നു അര്‍ജ്ജുന്‍ ആയങ്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നത്.എന്നാല്‍ ഈ കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും യാഥര്‍ഥ ഉടമ അര്‍ജ്ജന്‍ ആയങ്കിയാണെന്നും സജേഷ് അര്‍ജ്ജുന്റെ ബിനാമിയാണെന്നുമാണ് കസ്റ്റംസ് ഇന്നലെ കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യിലന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് സജേഷിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് സജേഷ് ഇന്ന് ഹാജരായിരിക്കുന്നത്.സജേഷിനെ ഒറ്റയ്ക്ക് ചോദ്യം ചെയ്തതിനു ശേഷം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ള്ള അര്‍ജ്ജുന്‍ ആയങ്കിയെയും മുഹമ്മദ് ഷെഫീഖിനെയും സജേഷിനെയും ഒരമിച്ചിരുത്തി ചോദ്യം ചെയ്യും.

ഇന്നലെ മുതല്‍ മുഹമ്മദ് ഷെഫീഖിനെയും അര്‍ജ്ജന്‍ ആയങ്കിയെയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.അര്‍ജ്ജന്‍ ആയങ്കിയക്ക് വേണ്ടിയാണ് സ്വര്‍ണം കൊണ്ടു വന്നതെന്നാണ് മുഹമ്മദ് ഷെഫീഖ് ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയതെന്നാണ് വിവരം. സ്വര്‍ണം കൈമാറിയവര്‍ അര്‍ജുന്‍ വരും എന്നാണ് തന്നെ അറിയിച്ചത്. സ്വര്‍ണവുമായി വരുന്ന ദിവസം അര്‍ജുന്‍ 25ലധികം തവണ വിളിച്ചിരുന്നു. കൂടുതല്‍ തവണയും വാട്‌സ്ആപ് കോളുകള്‍ ആയിരുന്നുവെന്നും മുഹമ്മദ് ഷെഫീഖ് കസ്റ്റംസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. എന്നാല്‍ താന്‍ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നിട്ടില്ലെന്ന നിലപാടിലാണ് അര്‍ജുന്‍. സ്വര്‍ണക്കടത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കടം നല്‍കിയ പണം വിദേശത്ത് നിന്നെത്തുന്ന ഷെഫീഖില്‍ നിന്ന് തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നുമായിരുന്നു അര്‍ജുന്‍ ആയങ്കി ഇന്നലെ മൊഴി നല്‍കിയത്.അര്‍ജുന്റെ മൊഴി വിശ്വാസയോധ്യമല്ലെന്നും സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസും വ്യക്തമാക്കുന്നത്. ഫോണ്‍ രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് പറയുന്നു.

Next Story

RELATED STORIES

Share it