'പഠിക്കേണ്ടത് തന്നെയാണ് സിലബസില്‍ ഉള്ളത്'; കാവിവല്‍കരണം എന്ന ആരോപണം തെറ്റെന്ന് കണ്ണൂര്‍ വി സി

കണ്ണൂര്‍: പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ്. പഠിക്കേണ്ടത് തന്നേയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും കാവിവല്‍കരണം എന്ന ആരോപണം തെറ്റാണെന്നും വി സി കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ഒരു അധ്യാപകന്‍ എന്ന നിലയില്‍ ഈ സിലബസ് കാണുമ്പോള്‍ സിലബസില്‍ ചില പോരായ്മകള്‍ കാണാം. സിലബസില്‍ കുറച്ച് കൂടി വിശദീകരണത്തിന്റെ ആവശ്യമുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചരിത്രം പറയുമ്പോള്‍ ഗാന്ധിയും നെഹ്‌റുവും ഒരു വശത്തും സവര്‍ക്കര്‍ മറ്റൊരു വശത്തും പറയുമ്പോള്‍ കുറേ പേര്‍ വിട്ടുപോകുന്നുണ്ട്. അവരെ കൂടി ചേര്‍ക്കണം. കുറച്ച് അധ്യാപകര്‍ ചേര്‍ന്ന് ഉണ്ടാക്കുന്ന സിലബസില്‍ പോരായ്മകള്‍ ഉണ്ടാവും. ആ പോരായ്മകള്‍ പരിശോധിച്ച് തിരുത്തല്‍ വരുത്തും. സിലബസ് വിവാദമായ സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശക്ക് പുറത്തുള്ള രണ്ട് പേരടുങ്ങുന്ന എക്‌സ്റ്റേണല്‍ കമ്മിറ്റിയെ നിയമിക്കാനും സിലബസ് പഠിക്കാനും തീരുമാനിച്ചിട്ടുണെന്ന് വി സി വ്യക്തമാക്കി. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ സിലബസില്‍ മാറ്റം വരുത്തുമെന്നും വി സി വ്യക്തമാക്കി.
'സവര്‍ക്കറെ വായിക്കാന്‍ പാഠില്ല എന്ന് പറയുന്നത് ഒരു അക്കദമിക് ആര്‍ഗ്യുമെന്റ് ആയിരിക്കില്ല. ജെഎന്‍യു, ഡല്‍ഹി യൂനിവേഴ്‌സിറ്റികളില്‍ സവര്‍ക്കറുടെ ടെക്‌സ്റ്റ് സിലബസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വി സി പറഞ്ഞു.
RELATED STORIES
കരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്ണൂരില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് സഹോദരിമാര് മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള് മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില് ആദിവാസി യുവതിയുടെ ഗര്ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന് ചെയര്മാന് കെഎസ് ബിഎ തങ്ങള് അന്തരിച്ചു
30 July 2023 1:24 PM GMT