Sub Lead

നടുറോഡില്‍ മദ്യപന്റെ നൃത്തം; ബസ്സിനടിയില്‍നിന്ന് ദമ്പതികളുടെ അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)

കണ്ണൂര്‍ പയ്യന്നൂര്‍ ടൗണില്‍ പഴയ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള റെയില്‍വേ സ്‌റ്റേഷന്‍ റോഡിലായിരുന്നു സംഭവം.

നടുറോഡില്‍ മദ്യപന്റെ നൃത്തം; ബസ്സിനടിയില്‍നിന്ന് ദമ്പതികളുടെ അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)
X

കണ്ണൂര്‍: മദ്യപിച്ച് ലെക്കുകെട്ടയാള്‍ നടുറോഡില്‍ നൃത്തമാടിയപ്പോള്‍ മരണത്തില്‍നിന്ന് ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂര്‍ പയ്യന്നൂര്‍ ടൗണില്‍ പഴയ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള റെയില്‍വേ സ്‌റ്റേഷന്‍ റോഡിലായിരുന്നു സംഭവം. തിരക്കുള്ള റോഡില്‍ മദ്യലഹരിയില്‍ പിന്നോട്ട് ചുവടുകള്‍വച്ച് അഭ്യാസപ്രകടനം നടത്തുകയായിരുന്നു ഇയാള്‍. സ്‌കൂട്ടറുകളും ബൈക്കുകളുമടക്കം ഒട്ടേറെ വാഹനങ്ങള്‍ ഇയാളെ മറികടന്ന് കടന്നുപോയി. നൃത്തത്തിനിടെ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന്റെ ഹാന്‍ഡിലില്‍ ഇയാളുടെ കൈയിടിച്ചു. ഇതോടെ ബൈക്ക് നിയന്ത്രണംവിട്ട് പിന്നാലെ വരികയായിരുന്ന ബസ്സിനടിയിലേക്ക് വീണു.

എന്നാല്‍, പിന്‍ടയറിനടിയില്‍പെടാതെ ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബൈക്കില്‍നിന്ന് ഇരുവരും ബസ്സിന്റെ ഒരുവശത്തേക്ക് തെറിച്ചുവീണതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയത്. അല്‍പം മാറിയിരുന്നുവെങ്കില്‍ മദ്യപന്റെ അഴിഞ്ഞാട്ടം വന്‍ദുരന്തത്തിന് വഴിവയ്ക്കുമായിരുന്നു. ബസ്സിലെ യാത്രക്കാരും നാട്ടുകാരും ഓടികൂടുമ്പോഴും കൂസലില്ലാതെ നില്‍ക്കുകയായിരുന്നു മദ്യലഹരിയിലായിരുന്ന ഇയാള്‍. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റ വാടിപ്പുറത്തെ കെ സാബു, ഭാര്യ സിന്ധു എന്നിവരെ സഹകരണ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it