Sub Lead

കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
X

കണ്ണൂര്‍: പഴയങ്ങാടി എരിപുരത്ത് കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. വി വി ദാനുമതി (58) ആണ് മരിച്ചത്. രാവിലെ സൊസൈറ്റിയില്‍ പാല്‍ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദാനുമതി റോഡ് മുറിച്ച് കടക്കവേ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ദാനുമതിയെ 200 മീറ്ററോളം വലിച്ചിഴച്ചു. മാടായിപ്പാറ പൊതുശ്മശാനത്തില്‍ വൈകുന്നേരം ആറ് മണിക്കാണ് സംസ്‌കാരം. ഭര്‍ത്താവ്: വിശ്വനാഥന്‍, മക്കള്‍: ലേജുലേഖ, ലതിക, ലിജേഷ്. മരുമക്കള്‍: കെ വി സന്തോഷ്‌കുമാര്‍, എം വി സന്തോഷ്‌കമാര്‍, ഷാമിനി.

Next Story

RELATED STORIES

Share it