Sub Lead

കണ്ണോത്തുമല ദുരന്തം: സര്‍ക്കാര്‍ നിസ്സംഗത വെടിയണം-എസ് ഡിപിഐ

കണ്ണോത്തുമല ദുരന്തം: സര്‍ക്കാര്‍ നിസ്സംഗത വെടിയണം-എസ് ഡിപിഐ
X

കല്‍പ്പറ്റ: ഒമ്പത് പേരുടെ ജീവഹാനിക്കും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ കണ്ണോത്തുമല ജീപ്പ് അപകടത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ഉദാസീനത അവസാനിപ്പിക്കണമെന്നും മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും എത്രയും പെട്ടെന്ന് അര്‍ഹമായ സഹായധനം നല്‍കണമെന്നും എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അധികൃതര്‍ മൗനത്തിലാണ്. ദുരന്തത്തില്‍ താങ്ങുംതണലും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ജീവിതംതന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തുച്ഛമായ വേതനത്തിന് തൊഴിലെടുക്കുന്ന അസംഘടിത തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്. അടിയന്തിര സഹായമായി ലഭിച്ച കേവലം പതിനായിരം രൂപയല്ലാതെ മറ്റാനുകൂല്യങ്ങളൊന്നും തന്നെ കടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പരിക്കേറ്റവര്‍ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിക്കുന്നു. അവര്‍ക്ക് വിദഗ്ധ തുടര്‍ചികില്‍സാ സംവിധാനം ഉറപ്പുവരുത്തണം. ബാധിക്കപ്പെട്ടവര്‍ക്ക് വിദഗ്ധ ചികില്‍സയും ധനസഹായവും നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് ഗതിവേഗം കൂട്ടണം. അര്‍ഹമായ ധനസഹായം നല്‍കി ദുരന്തബാധിതരോട് നീതിപുലര്‍ത്തണം. അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ എ തയ്യൂബ് അധ്യക്ഷത വഹിച്ചു. എന്‍ ഹംസ, മഹ്‌റൂഫ് അഞ്ചുകുന്ന് സംസാരിച്ചു.

Next Story

RELATED STORIES

Share it