പ്രമുഖ പണ്ഡിതന്‍ കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവി അന്തരിച്ചു
![പ്രമുഖ പണ്ഡിതന്‍ കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവി അന്തരിച്ചു പ്രമുഖ പണ്ഡിതന്‍ കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവി അന്തരിച്ചു](https://www.thejasnews.com/h-upload/2024/05/17/219851-kanhar-moulavi.webp)
തൊടുപുഴ: പ്രമുഖ മതപണ്ഡിതനും മുസ് ലിം ഏകോപന സമിതി ചെയര്‍മാനുമായ കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവി(74) അന്തരിച്ചു. മുവാറ്റുപുഴയിലെ വിവിധ മഹല്ലുകളില്‍ ഖത്തീബായി സേവനമനുഷ്ഠിച്ചിരുന്നു. മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ്, പേട്ട മസ്ജിദ് മൂവാറ്റുപുഴ, മങ്ങാട്ട് ജുമാ മസ്ജിദ്, കാലാമ്പൂര്‍ ജുമാ മസ്ജിദ്, കോട്ടയം മാറാടി ജുമാ മസ്ജിദ്, കോളജുപടി ജുമാ മസ്ജിദ്, പന്തളം കരയ്ക്കാട് ജുമാമസ്ജിദ്, എറണാകുളം കോമ്പാറ ഹൈക്കോടതി ജുമാമസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലും ഖത്തീബായി സേവനമനുഷ്ഠിച്ചിരുന്നു. മുസ് ലിം ഏകതയ്ക്കു വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയും സംഘടനാ ഭേദമില്ലാതെ സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്ന പണ്ഡിതനായിരുന്നു. മുസ് ലിംകളുമായി ബന്ധപ്പെട്ട വിവിധ പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. തെക്കേമറഞ്ഞൂര്‍ വീട്ടില്‍ ഇബ്രാഹീം-പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയാ ബീവി. മക്കള്‍: ജലാലുദ്ദീന്‍, ജമാലുദ്ദീന്‍ മൗലവി, അബ്ദുല്‍ സലീം മൗലവി, അശ്‌റഫ് മൗലവി, സൗദാ ബീവി, ജസീല. മരുമക്കള്‍: നിസാ മോള്‍, അന്‍സല്‍ന, ഖദീജ, റാബിയത്ത്, ഇസ്മായില്‍ മൗലവി തൊടുപുഴ. ഖബറടക്കം ശനിയാഴ്ച രാവിലെ 8ന് തൊടുപുഴ കുടയത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT