Sub Lead

ഡബ് വിഡിയോ കണ്ട് ഖത്തര്‍ എയര്‍വേസ് സിഇഒയെ തെറിവിളിച്ചു: കങ്കണയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ഏറ്റവും ഒടുവില്‍ ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കറിന്റെ പാരഡി വിഡിയോ കണ്ടിട്ട് അത് യഥാര്‍ഥമാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തെ തെറിവിളിച്ചതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.

ഡബ് വിഡിയോ കണ്ട് ഖത്തര്‍ എയര്‍വേസ് സിഇഒയെ തെറിവിളിച്ചു: കങ്കണയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ
X

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്ന ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. ഏറ്റവും ഒടുവില്‍ ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കറിന്റെ പാരഡി വിഡിയോ കണ്ടിട്ട് അത് യഥാര്‍ഥമാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തെ തെറിവിളിച്ചതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.

പ്രവാചകന്‍ മുഹമ്മദ് നബിയെ ബിജെപി നേതാക്കള്‍ അവഹേളിച്ചതിന് ഇന്ത്യയ്ക്ക് ലഭിച്ച നയതന്ത്ര തിരിച്ചടിയെ തുടര്‍ന്ന്, ഖത്തര്‍ എയര്‍വേയ്‌സ് ബഹിഷ്‌കരിക്കാന്‍ അഭ്യര്‍ത്ഥിച്ച വസുദേവ് എന്നയാളിന്റെ വിഡീയോക്ക് മറുപടി എന്ന തരത്തില്‍ എഡിറ്റ് ചെയ്ത വിഡിയോ ആണ് കങ്കണ കണ്ടത്. ബോയ്‌ക്കോട്ട് ഖത്തര്‍ എന്ന ഹാഷ്ടാഗോടെ വസുദേവ് പങ്കുവെച്ച വിഡിയോക്ക് വസുദേവിനോട് നേരിട്ട് ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം പിന്‍വലിക്കണമെന്ന് സിഇഒ ആവശ്യപ്പെടുന്ന തരത്തില്‍ ഡബ് ചെയ്ത വിഡിയോ ആണിത്.

'മൊത്തം 624.50 ഡോളര്‍ നിക്ഷേപമുള്ള ഞങ്ങളുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ് വസുദേവ്. ഇനി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ എല്ലാ വിമാനങ്ങളും നിര്‍ത്തി. ഞങ്ങളുടെ സംവിധാനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല'. ഖത്തര്‍ എയര്‍വേസ് സിഇഒയ്ക്ക് ഡബ് ചെയ്തിരിക്കുന്നത് ഇങ്ങനെ. ഇത് യഥാര്‍ഥമാണെന്ന് വിശ്വസിച്ചാണ് കങ്കണ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

എന്നാല്‍ കങ്കണ പങ്കുവെച്ച വിഡിയോ ഡബ്‌ചെയ്താണെന്ന് നെറ്റിസണ്‍സ് തെളിയിച്ചതോടെ താരം വെട്ടിലായിരിക്കുകയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ നൂപൂര്‍ശര്‍മ്മക്ക് പൂര്‍ണ പിന്തുണ നല്‍കിയ താരം വികാരക്ഷോഭത്തില്‍ വിഡിയോ യഥാര്‍ഥമാണോ വ്യാജമാണോയെന്ന് അന്വേഷിക്കാന്‍ ശ്രമിക്കാത്തതിനെ നെറ്റിസണ്‍സ് പരിഹസിച്ചു. താരം സ്‌റ്റോറി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും അതിനിടയില്‍ തന്നെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു.

'ഒരു പാവപ്പെട്ടവനെ ഭീഷണിപ്പെടുത്താനും അവന്റെ നിസ്സാരതയെ പരിഹസിക്കാനും ഈ വിഡ്ഢിക്ക് നാണമില്ല. നിങ്ങളെപ്പോലുള്ള ഒരു പണക്കാരന് വാസുദേവ് ദരിദ്രനും നിസ്സാരനുമായിരിക്കാം, പക്ഷേ അവന്റെ സങ്കടവും വേദനയും നിരാശയും അത് ഏത് സാഹചര്യത്തിലും പ്രകടിപ്പിക്കാന്‍ അവന് അവകാശമുണ്ട്. ഈ ലോകത്തിനപ്പുറം നാമെല്ലാവരും തുല്യരായ ഒരു ലോകമുണ്ടെന്ന് ഓര്‍ക്കുക.' ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി കങ്കണ പങ്കുവെച്ചത് ഇങ്ങനെ. എന്നാല്‍ അബദ്ധം പറ്റിയെന്ന് മനസ്സിലായതോടെയും പരിഹാസങ്ങള്‍ നിറഞ്ഞതോടെയും താരം സ്‌റ്റോറി പിന്‍വലിച്ചു. പക്ഷേ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it