Sub Lead

മധ്യപ്രദേശിലെ ഏറ്റവും വലിയ രാജ്യദ്രോഹികള്‍ കമല്‍ നാഥും ദ്വിഗ് വിജയ് സിങും: ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശിലെ ഏറ്റവും വലിയ രാജ്യദ്രോഹികള്‍ കമല്‍ നാഥും ദ്വിഗ് വിജയ് സിങും: ജ്യോതിരാദിത്യ സിന്ധ്യ
X

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഏറ്റവും വലിയ രാജ്യദ്രോഹികള്‍ മുന്‍ മുഖ്യമന്ത്രിമാരായ കമല്‍ നാഥും ദ്വിഗ് വിജയ് സിങുമാണെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ. അഴിമതി നിറഞ്ഞ ഒരു സര്‍ക്കാര്‍ നടത്തുന്നതിലൂടെ വോട്ടര്‍മാരുടെ വിശ്വാസത്തെ വഞ്ചിച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ടുപോവേണ്ടി വന്നത്. നവംബര്‍ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 28 നിയമസഭാ സീറ്റുകളില്‍ ബിജെപി ഭൂരിപക്ഷം നേടും. തിരഞ്ഞെടുപ്പ് നടക്കുന്ന 28 നിയമസഭാ സീറ്റുകളില്‍ 27 എണ്ണം കോണ്‍ഗ്രസ് സീറ്റുകളാണെങ്കിലും ബിജെപി എല്ലാം നേടും. കോണ്‍ഗ്രസിന് എല്ലാം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

''യഥാര്‍ത്ഥത്തില്‍ ആ പദം ഉപയോഗിക്കുന്നുണ്ടെങ്കില്‍, മധ്യപ്രദേശിലെ ഏറ്റവും വലിയ ഗദ്ദാര്‍ (രാജ്യദ്രോഹികള്‍) കമല്‍ നാഥ്, ദ്വിഗ്വിജയ് സിങ് എന്നിവരാണ്. ഏഴര കോടി ജനങ്ങളോടാണ് അവര്‍ ഗദ്ദര്‍മാരായത്. കാരണം വോട്ടെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ജനങ്ങളെ സേവിക്കുന്നതിനേക്കാള്‍ അധികാരവും കസേരയും മുറുകെ പിടിക്കുകയാണു ചെയ്തത്''-സിന്ധ്യ പറഞ്ഞു.

സിന്ധ്യയുടെ വിശ്വസ്തരായ 22 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. ഇത് മധ്യപ്രദേശിലെ 15 മാസം പഴക്കമുള്ള കമല്‍നാഥ് സര്‍ക്കാരിന്റെ പതനത്തിന് കാരണമായി. പിന്നീട് മൂന്ന് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു.

Kamal Nath, Digvijaya Singh "Biggest Traitors" In Madhya Pradesh: Jyotiraditya Scindia




Next Story

RELATED STORIES

Share it