Sub Lead

രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളുടെ ജീവന്‍ കൊണ്ട് കളിക്കരുത്; ബിജെപിയുടെ കൊവിഡ് വാക്‌സിന്‍ വാഗ്ദാനത്തെ വിമര്‍ശിച്ച് കമല്‍ഹാസന്‍

രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളുടെ ജീവന്‍ കൊണ്ട് കളിക്കരുത്; ബിജെപിയുടെ കൊവിഡ് വാക്‌സിന്‍ വാഗ്ദാനത്തെ വിമര്‍ശിച്ച് കമല്‍ഹാസന്‍
X

ചെന്നൈ: ബിജെപി, അണ്ണാ ഡിഎംകെ എന്നിവര്‍ സൗജന്യമായി കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിനെതിരേ വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. ഇതുവരെ പുറത്തിറങ്ങാത്ത വാക്‌സിനെ കുറിച്ച് പറയുന്നത് അവസാനിപ്പിക്കണം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള മരുന്നാണത്. വെറുതെ പറയാനുള്ളതല്ലെന്നും കമല്‍ പറഞ്ഞു.

നിലവിലില്ലാത്ത വാക്സിനെ കുറിച്ചുള്ള ദുഷിച്ച വാഗ്ദാന അവസാനിപ്പിക്കണം. വാക്സിന്‍ ജീവന്‍ രക്ഷിക്കാനുള്ള മരുന്നാണ്, ജനങ്ങളുടെ ദാരിദ്ര്യവുമായി കളിക്കുന്നത് നിങ്ങള്‍ പതിവാണ്. അവരുടെ ജീവിതവുമായി കളിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, നിങ്ങളുടെ രാഷ്ട്രീയ ദീര്‍ഘായുസ്സ് ജനങ്ങള്‍ തീരുമാനിക്കും.' അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്‌സീന്‍ വിതരണത്തിനു തയാറായാല്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കെല്ലാം സൗജന്യമായി നല്‍കും എന്നായിരുന്നു മുഖ്യമന്ത്രി പളനിസ്വാമിയുടെ വാഗ്ദാനം. നേരത്തെ ബിഹാറിലും സമാനമായ വാഗ്ദാനം ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മധ്യപ്രദേശും വാഗ്ദാനവുമായി രംഗത്തെത്തി. ഇതോടെയാണു പരസ്യ വിമര്‍ശനവുമായി കമല്‍ എത്തിയത്.


'




Next Story

RELATED STORIES

Share it