Sub Lead

കളമശ്ശേരി ബോംബ് സ്‌ഫോടനം: പരിക്കേറ്റവരെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

കളമശ്ശേരി ബോംബ് സ്‌ഫോടനം: പരിക്കേറ്റവരെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
X

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നവരെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍, ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, ജില്ലാ ജനറല്‍ സെക്രട്ടറി(ഓര്‍ഗനൈസിങ്) കെ എം ലത്തീഫ്, ജില്ലാ സെക്രട്ടറി ഷിഹാബ് പടന്നാട്ട്, കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സാദിഖ് ഏലൂക്കര, മണ്ഡലം ഓര്‍ഗനൈസറിങ് സെക്രട്ടറി ഷംസുദ്ദീന്‍ കരിങ്ങാംത്തുരുത്ത് എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Next Story

RELATED STORIES

Share it