Sub Lead

'ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ലാ..നല്ല ചങ്കൂറ്റമുള്ളവരാണ്'; സ്റ്റേഷനില്‍ കോഫി മെഷീന്‍ സ്ഥാപിച്ചതിന് സസ്‌പെന്‍ഷനിലായ പോലിസുകാരന്റെ കുറിപ്പ്

കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയാണ് പി എസ് രഘുവിനെ സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പരിപാടിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തു എന്ന പേരിലായിരുന്നു നടപടി.

ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ലാ..നല്ല ചങ്കൂറ്റമുള്ളവരാണ്;  സ്റ്റേഷനില്‍ കോഫി മെഷീന്‍ സ്ഥാപിച്ചതിന് സസ്‌പെന്‍ഷനിലായ പോലിസുകാരന്റെ കുറിപ്പ്
X

കൊച്ചി: കളമശേരി പോലിസ് സ്‌റ്റേഷനില്‍ കോഫി വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പോലിസുകാരന്റെ കുറിപ്പ് ചര്‍ച്ചയാവുന്നു. പോലിസ് ഉദ്യോഗസ്ഥനായ രഘുവാണ് ഫേസ്ബുക്കില്‍ ആത്മഹത്യയെ കുറിച്ച് കുറിപ്പ് ഇട്ടിരിക്കുന്നത്. ''മരണം കൊണ്ട് എല്ലാം അവസാനിക്കുമോ...ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ലാ..നല്ല ചങ്കൂറ്റമുള്ളവരാണ്..'' എന്നാണ് കുറിപ്പിട്ടിരിക്കുന്നത്.

കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയാണ് പി എസ് രഘുവിനെ സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പരിപാടിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തു എന്ന പേരിലായിരുന്നു നടപടി. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ പക തീര്‍ക്കലാണ് നടപടിക്ക് കാരണമായതെന്നാണ് പോലിസുകാര്‍ക്കിടയിലെ സംസാരം.

സംസ്ഥാനത്ത് ആദ്യമായി ഒരു പോലിസ് സ്‌റ്റേഷന്‍ ജനസൗഹൃദമാക്കാനായി സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതിയാണ് പി എസ് രഘുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്. ഇതിനു ഉന്നത പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ അഭിനന്ദനങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് ഡിസിപിയുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് വന്നത്. സ്വന്തം പോക്കറ്റില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും പണം കണ്ടെത്തിയാണ് രഘു പദ്ധതി നടപ്പാക്കിയത്.

Next Story

RELATED STORIES

Share it