'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം പിന്‍വലിക്കുന്നുവെന്ന് കെ സുധാകരന്‍
താന്‍ നടത്തിയ പരാമര്‍ശം മലബാറിലുള്ള കൊളോക്കിയല്‍ ഉപമയാണ്. പരാമര്‍ശത്തില്‍ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയില്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ മാത്രം അത് പിന്‍വലിക്കുന്നു. താന്‍ തന്നെക്കുറിച്ചും അത്തരത്തിലുള്ള പരാമര്‍ശം നടത്താറുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. താന്‍ പറഞ്ഞത് മോശം പരാമര്‍ശമായിട്ട് തോന്നുന്നുവെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണസംവിധാനം ദുരുപയോഗം ചെയ്തതിനേയാണ് കുറ്റപ്പെടുത്തിയതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
താന്‍ നടത്തിയ പരാമര്‍ശം മലബാറിലുള്ള കൊളോക്കിയല്‍ ഉപമയാണ്. പരാമര്‍ശത്തില്‍ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയില്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ മാത്രം അത് പിന്‍വലിക്കുന്നു. താന്‍ തന്നെക്കുറിച്ചും അത്തരത്തിലുള്ള പരാമര്‍ശം നടത്താറുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
തൃക്കാക്കര തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയതിനെതിരേയാണ് കെ സുധാകരന്‍ രംഗത്തെത്തിയത്. രൂക്ഷ ഭാഷയിലുള്ള കെ സുധാകരന്റെ പരാമര്‍ശം സിപിഎം പ്രചരണായുധമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വിഷയം വന്‍തോതില്‍ ചര്‍ച്ചയാവുകയും യുഡിഎഫിന് തിരിച്ചടിയാവുകയും ചെയ്തതോടെയാണ് സുധാകരന്‍ പരാമര്‍ശത്തില്‍ മറുപടിയുമായി രംഗത്തെത്തിയത്.
അതേസമയം തിരഞ്ഞെടുപ്പില്‍ എന്ത് വിഷയമാക്കിയാലും തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് പത്ത് വോട്ട് അധികം കിട്ടുമെന്ന് സുധാകരന്‍ പറഞ്ഞു.
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMTഅധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്കി 10ഓളം വിദ്യാര്‍ഥികള്‍
17 Sep 2024 10:32 AM GMT