കെ റെയില്:ചോദ്യങ്ങള് ഉന്നയിച്ച് ഹൈക്കോടതി;ഡിപിആര് തയ്യാറാക്കും മുമ്പ് സ്വീകരിച്ച നടപടികള് അറിയിക്കണമെന്ന് സര്ക്കാരിന് നിര്ദ്ദേശം
കെ റെയിലുമായി ബന്ധപ്പെട്ട ഡിപി ആറിന് അന്തിമ അനുമതി നല്കിയിട്ടില്ലെന്ന് കേന്ദ്രസര്ക്കാര് കോടതിയെ അറിയിച്ചു.ഡിപിആര് പരശോധിച്ചു വരികയാണ്.

കൊച്ചി: കെ റെയില് പദ്ധതിയ്ക്കായി ഡിപിആര് തയ്യാറാക്കും മുമ്പ് സ്വീകരിച്ച നടപടികള് അറിയിക്കണമെന്ന് സര്ക്കാരിനോട് ഹൈക്കോടതി. കെ റെയിലുമായി ബന്ധപ്പെട്ട് സമര്പ്പിച്ച ഹരജികള് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്ദ്ദേശം.എല്ലാ നിയമവും പാലിച്ച് മാത്രമെ പദ്ധതി നടപ്പിലാക്കാവൂ എന്നും ഹൈക്കോടതി നിര്ദ്ദേശിച്ചു.
ഏരിയല് സര്വ്വേ പ്രകാരമാണ് ഡിപിആര് തയ്യാറാക്കിയതെന്ന് സര്ക്കാര് കോടതിയെ അറിയിച്ചു.ഏരിയല് സര്വ്വേ പ്രകാരം എങ്ങനെയാണ് ഡിപിആര് തയ്യാറാക്കുകയെന്നും അതിന്റെ നിയമപരായ സാധ്യതയെന്താണെന്നും കോടതി ചോദിച്ചു.
ഏരിയല് സര്വ്വേയ്ക്ക് ശേഷം ഇപ്പോള് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സര്വ്വേ നടന്നു വരികയാണെന്നും സര്ക്കാര് കോടതിയെ അറിയിച്ചു.കേന്ദ്രസര്ക്കാര് തത്വത്തില് അംഗീകാരം നല്കിയിരുന്നുവെന്നും സര്ക്കാര് പറഞ്ഞു.അതേ സമയം കെ റെയിലുമായി ബന്ധപ്പെട്ട ഡിപി ആറിന് അന്തിമ അനുമതി നല്കിയിട്ടില്ലെന്ന് കേന്ദ്രസര്ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഡിപിആര് പരിശോധിച്ചു വരികയാണ്.ഡിപിആറില് ചില സംശയങ്ങള് കെ റെയിലിനോട് റെയില്വേ ഉന്നയിച്ചിട്ടുണ്ട് അതില് ലഭിക്കുന്ന മറുപടി കൂടി പരിശോധിച്ച ശേഷം മാത്രമെ അന്തിമ തീരുമാനമുണ്ടാകുകയുള്ളു.
RELATED STORIES
വിസ്മയ കേസ്:കിരണിനെ ജില്ലാ ജയിലിലേക്ക് മാറ്റി;പ്രതീക്ഷിച്ച വിധിയെന്ന്...
23 May 2022 7:54 AM GMTഇസ്രായേലില് കുരങ്ങുപനി
23 May 2022 7:37 AM GMTമഴ മുന്നറിയിപ്പുകള് പിന്വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTആരോഗ്യ നില മോശം;നവജ്യോത് സിങ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി
23 May 2022 7:27 AM GMTജെഎസ്സി പന്ത്രണ്ടാമത് ഇന് ഹൗസ് ടൂര്ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTകേന്ദ്രം കപ്പലുകൾ വെട്ടിക്കുറച്ചു; ദ്വീപ് ജനത മരണക്കയത്തിൽ
23 May 2022 6:28 AM GMT