Sub Lead

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നയം മാറ്റി; ജമാഅത്തെ ഇസ്‌ലാമി മതേതര സംഘടന: മുരളീധരന്‍

ഘടകകക്ഷികളുമായല്ലാതെ ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ നിര്‍ദേശം കൊടുത്തിരുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നയം മാറ്റി; ജമാഅത്തെ ഇസ്‌ലാമി മതേതര സംഘടന: മുരളീധരന്‍
X

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ തിരഞ്ഞെടുപ്പിന് ശേഷവും കോണ്‍ഗ്രസില്‍ തര്‍ക്കം. ജമാഅത്തെ ഇസ്‌ലാമി മതേതര സംഘടനയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ നയം മാറ്റി. മതേതരനയമാണ് അവരിപ്പോള്‍ പിന്തുടരുന്നത്. വെല്‍ഫെയറുമായുള്ള നീക്കുപോക്ക് ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

എന്നാല്‍, ഘടകകക്ഷികളുമായല്ലാതെ ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ നിര്‍ദേശം കൊടുത്തിരുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വെല്‍ഫെയര്‍ യുഡിഎഫ് ബന്ധത്തെ എതിര്‍ത്ത മൂന്ന് കോണ്‍ഗ്രസുകാരെ മുക്കത്ത് കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ പുറത്താക്കിയല്ലോയെന്ന ചോദ്യത്തിന് അക്കാര്യം തനിക്കറിയില്ലെന്നും പരിശോധിക്കുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെപിസിസി അധ്യക്ഷനുമുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശം. അതാണ് ഞാന്‍ പറഞ്ഞത്. തനിക്കായി മറ്റൊരു നിലപാടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മുരളിയുടെ പരാമര്‍ശത്തില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇതിനിടെ, വെല്‍ഫെയര്‍ ബന്ധത്തില്‍ കൃത്യമായ മറുപടി പറയാതെ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപിയും ഒഴിഞ്ഞ് മാറി. എസ്ഡിപിഐയുമായാണ് സിപിഎമ്മിന് പലയിടത്തും സഖ്യമുള്ളത്. മലപ്പുറം മുനിസിപ്പാലിറ്റിയിലടക്കം കൂട്ടുകെട്ടുണ്ട്. ഇക്കാര്യങ്ങള്‍ നിങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it