കെ എം മാണി അതീവ ഗുരുതരാവസ്ഥയില്‍;മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തിറക്കും
ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞതോടെ വീണ്ടും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. കെ എം മാണിയുടെ ഭാര്യയും മക്കളും അടക്കമുളളവര്‍ ആശുപത്രിയില്‍ ഉണ്ട്.

കൊച്ചി: ശ്വാസ കോശരോഗം ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ എം മാണിയുടെ ആരോഗ്യ നില വീണ്ടും അതീവ ഗുരുതരാവസ്ഥയിലായി.ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞതോടെ വീണ്ടും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. കെ എം മാണിയുടെ ഭാര്യയും മക്കളും അടക്കമുളളവര്‍ ആശുപത്രിയില്‍ ഉണ്ട്.രാവിലെ അദ്ദേഹത്തിന്റെ രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലായിരുന്നു.രാത്രിയില്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കിയിരുന്നുവെങ്കിലും ഇന്ന് രാവിലെ വെന്റിലേറ്റര്‍ നീക്കിയിരുന്നു.രക്തത്തിലെ ഓക്‌സിജന്റെ അളവിലും നേരിയ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ ഇതെല്ലാം തകിടം മറിഞ്ഞു കെ എം മാണിയുടെ അവസ്ഥ അതീവ ഗുരുതരാവസ്ഥയിലായി എന്നും ആദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ പരിശ്രമിക്കുകയാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.രക്ത സമ്മര്‍ദ്ദം താഴുകയും ഹൃദയമിടിപ്പില്‍ വ്യത്യാസം സംഭവിച്ചിരിക്കുകയുമാണ് കെ എം മാണിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് ഉടന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.അദ്ദേഹത്തിന്റെ രണ്ടു വൃക്കകളും തരാറിലായിരുന്നു.ഇതേ തുടര്‍ന്ന് ഡയാലിസിസ് നടത്തിവരികയാണ്.
RELATED STORIES
സിക്കിമില്‍ മിന്നല്‍ പ്രളയം; വാഹനം ഒലിച്ചുപോയി 23 സൈനികരെ കാണാതായി
4 Oct 2023 5:01 AM GMTമഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMT