Sub Lead

കെ അംബുജാക്ഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു

കെ അംബുജാക്ഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു
X

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റായിരുന്ന കെ അംബുജാക്ഷന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്വതന്ത്ര രാഷ്ട്രീയചിന്തയിലും സാമൂഹിക ആക്ടിവിസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ഒരു വിമോചനരാഷ്ട്രീയത്തിന്റെ ദീര്‍ഘകാല തന്ത്രമെന്ന നിലയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് സാമൂഹിക നീതി ലഭ്യമാക്കുന്നത് സംബന്ധിച്ച നയങ്ങള്‍ പാര്‍ട്ടി സര്‍ക്കിളുകളില്‍ ഒരിക്കലും ഗൗരവമായി അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തല്‍ഫലമായി രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃനിരയില്‍ ദലിത് പങ്കാളിത്തം ഇപ്പോഴും ലക്ഷ്യം കാണാതെ പോവുകയാണ്. ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍, അധികാര തലങ്ങളിലുള്ള അടിസ്ഥാന ശക്തികള്‍ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതിലേക്ക് നീങ്ങുന്നത് എന്നിവ കണക്കിലെടുത്ത് താന്‍ ദലിത് നേതൃത്വത്തെക്കുറിച്ചും സംഘടനയെക്കുറിച്ചും ഭാവിയിലെ രാഷ്ട്രീയഭാവനകളെക്കുറിച്ചും ആഴത്തില്‍ പുനര്‍വിചിന്തനം ചെയ്യാന്‍ തുടങ്ങി.

പുതിയ ഭാവനയോടെ രാഷ്ട്രീയമായി അവരെ അണിനിരത്താന്‍ ദലിതര്‍ക്ക് ഇപ്പോഴും നേതൃത്വത്തിന്റെയും നിരന്തരമായ ആശയവിനിമയത്തിന്റെയും ആവശ്യകതയുണ്ട്. ഈ സാഹചര്യത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗികമായി രാജിവയ്ക്കാന്‍ തീരുമാനമായത്. സമുദായങ്ങളെ ജനാധിപത്യവല്‍ക്കരിക്കുന്നതിനുള്ള ഒരു രാഷ്ട്രീയപ്രക്രിയയ്ക്കാവശ്യമായ ചര്‍ച്ച നടത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കീഴില്‍ ധാരാളം അവസരങ്ങളുണ്ട്.

എന്നാല്‍, അത്തരം ശ്രമങ്ങള്‍ പൊതുവ്യവഹാരങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പ് മല്‍സരത്തിന് മാത്രമായി ചില സമുദായങ്ങളെ കേന്ദ്രീകരിച്ച് പ്രാദേശിക സ്വത്വരാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയെന്നത് ഇന്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പൊതുപ്രവണതയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്ന് നേടിയ അനുഭവങ്ങള്‍ തന്റെ മനസ്സില്‍ എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it