- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്തെ ഒരു സ്‌കൂള്‍ കോമ്പൗണ്ടും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാന്‍ പാടില്ല: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സ്‌കൂള്‍ കോമ്പൗണ്ടും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാന്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആറ്റുകാല്‍ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി 400 മുതല്‍ 500 രൂപ വരെ അനധികൃതമായി പിരിച്ചെടുത്ത സംഭവത്തില്‍ നടപടി സ്വീകരിക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ സമയത്ത് വിദ്യാര്‍തികളല്ലാതെ പുറത്തുനിന്നുള്ളവര്‍ ആരും തന്നെ ക്യാംപസിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ഉത്തരവ് നിലവിലുള്ളതാണ്. സ്‌ക്കൂള്‍ ക്യാംപസിനുള്ളില്‍ അനധികൃതമായി തട്ടുകട പ്രവര്‍ത്തിപ്പിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് ഉടന്‍ നീക്കം ചെയ്യാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. പാരന്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെയും പൂര്‍വ വിദ്യാര്‍ഥി സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ബൈലോ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ത്തമാന കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് പിടിഎയുടെ പ്രവര്‍ത്തന ശൈലിയിലും അധികാരങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരും. പാരന്റ് ടീച്ചേഴ്‌സ് അസോസിയേഷനുകള്‍ നിയമപരമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അത്തരം കമ്മിറ്റികളെ ഒഴിവാക്കാനുള്ള ഉത്തരവ് ഗവണ്‍മെന്റ് പുറപ്പെടുവിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















