Sub Lead

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ജുഡീഷ്യറി കമ്മിറ്റിയുടെ പിന്തുണ

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ജുഡീഷ്യറി കമ്മിറ്റിയുടെ പിന്തുണ
X

വാഷിങ്ടണ്‍: അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരേ അന്വേഷണം നടത്താന്‍ ഉക്രയ്ന്‍ പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേയുള്ള ഇംപീച്ച്‌മെന്റ് പ്രമേയത്തിനു ജുഡീഷ്യറി കമ്മിറ്റിയുടെ പിന്തുണ. 41 അംഗ ജുഡീഷ്യല്‍ കമ്മിറ്റിയില്‍ 23 പേര്‍ ട്രംപിനെതിരായ ആരോപണങ്ങള്‍ അംഗീകരിച്ചപ്പോള്‍ 17 പേര്‍ മാത്രമാണ് എതിര്‍ത്തത്. ജുഡീഷ്യല്‍ കമ്മിറ്റിയുടെ നിലപാട് ട്രംപിനു കനത്ത തിരിച്ചടിയാണ്. ഇനി മുഴുവന്‍ അംഗ ജനപ്രതിനിധി സഭയില്‍ പ്രമേയം അവതരിപ്പിക്കും. 435 അംഗ ജനപ്രതിനിധി സഭയില്‍ 233 സീറ്റും ഡെമോക്രാറ്റുകള്‍ക്കും 197 സീറ്റുകള്‍ റിപ്ലബിക്കന്‍ പാര്‍ട്ടിക്കുമാണെന്നിരിക്കെ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാവാനാണു സാധ്യത. പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ശിക്ഷ വിധിക്കാനാവൂ. തുടര്‍ന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാരടങ്ങിയ ജൂറി വിചാരണ ചെയ്യും. അഞ്ചുതലത്തിലുള്ള വിചാരണയ്ക്കു ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാനാവും. എന്നാല്‍, സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് മേല്‍ക്കൈ എന്നത് നേരിയ ആശ്വാസമേകുന്നുണ്ട്.




Next Story

RELATED STORIES

Share it