Sub Lead

ആദ്യകാല മാധ്യമപ്രവര്‍ത്തകന്‍ ഒ കരുണന്‍ അന്തരിച്ചു

ആദ്യകാല മാധ്യമപ്രവര്‍ത്തകന്‍ ഒ കരുണന്‍ അന്തരിച്ചു
X

കണ്ണൂര്‍ : കണ്ണൂരിലെ ആദ്യകാല പത്രപ്രവര്‍ത്തകനും കണ്ണൂര്‍ പ്രസ്സ് ക്ലബ് മുന്‍ പ്രസിഡന്റുമായ തുളിച്ചേരി കരിമ്പുഗവേഷണ കേന്ദ്രത്തിന് സമീപം 'പവന'ത്തില്‍ ഒ കരുണന്‍ (81) അന്തരിച്ചു. ദീര്‍ഘകാലം 'വീക്ഷണം' കണ്ണൂര്‍ ബ്യൂറോ ചീഫും പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹിയുമായിരുന്നു.

ഭാര്യ : പരേതയായ പാഞ്ചാലി (റിട്ട. പ്രഥമാധ്യാപിക, പറശ്ശിനിക്കടവ് ഹൈസ്‌കൂള്‍). മകള്‍ : അനില (അസി. പ്രഫസര്‍, പയ്യന്നൂര്‍ കോളജ്). മരുമകന്‍ : സുനില്‍ കുമാര്‍ (ദൃശ്യ സ്റ്റുഡിയോ, തളാപ്പ്). സഹോദരങ്ങള്‍: പാഞ്ചാലി, നാരായണി, പദ്മനാഭന്‍, ശ്രീമതി, പുഷ്പവല്ലി, പരേതനായ ബാലന്‍. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത്.

Next Story

RELATED STORIES

Share it