Sub Lead

ശെയ്ഖ് ജര്‍റാഹിലെ ഇസ്രായേല്‍ അതിക്രമം തീക്കളിയെന്ന് ജോര്‍ദാന്‍

'ശെയ്ഖ് ജര്‍റാഹിലെ സ്വഭവനങ്ങളില്‍നിന്നു ഫലസ്തീനികളെ പുറത്താക്കുമെന്ന മനുഷ്യത്വരഹിതമായ ഭീഷണി ഉള്‍പ്പെടെ അധിനിവിഷ്ട ജറുസലേമിലെ ഇസ്രായേലിന്റെ നിയമവിരുദ്ധവും പ്രകോപനപരവുമായ നടപടികള്‍ സംഘര്‍ഷങ്ങളെ അപകടകരമായ പരിധിയിലേക്ക് തള്ളിവിടുന്നു. ജറുസലേം ഒരു ചുവന്ന വരയാണ്. ഇത് തീ കൊണ്ടുള്ള കളിയാണ്'- അദ്ദേഹം ട്വീറ്റ് ചെയ്തു.

ശെയ്ഖ് ജര്‍റാഹിലെ ഇസ്രായേല്‍ അതിക്രമം തീക്കളിയെന്ന് ജോര്‍ദാന്‍
X

അമ്മാന്‍: ശെയ്ഖ് ജര്‍റാഹിലെ ഫലസ്തീന്‍ കുടുംബങ്ങള്‍ക്കെതിരായ ഇസ്രയേല്‍ ആക്രമണവും അവരെ സ്വഭവനങ്ങളില്‍നിന്ന് പുറത്താക്കാനുള്ള ശ്രമവും 'തീകൊണ്ടുള്ള കളി'യാണെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി.പരമ്പര ട്വീറ്റുകളിലൂടെയാണ് സയണിസ്റ്റ് രാജ്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരേ അദ്ദേഹം ആഞ്ഞടിച്ചത്.

'ശെയ്ഖ് ജര്‍റാഹിലെ സ്വഭവനങ്ങളില്‍നിന്നു ഫലസ്തീനികളെ പുറത്താക്കുമെന്ന മനുഷ്യത്വരഹിതമായ ഭീഷണി ഉള്‍പ്പെടെ അധിനിവിഷ്ട ജറുസലേമിലെ ഇസ്രായേലിന്റെ നിയമവിരുദ്ധവും പ്രകോപനപരവുമായ നടപടികള്‍ സംഘര്‍ഷങ്ങളെ അപകടകരമായ പരിധിയിലേക്ക് തള്ളിവിടുന്നു. ജറുസലേം ഒരു ചുവന്ന വരയാണ്. ഇത് തീ കൊണ്ടുള്ള കളിയാണ്'- അദ്ദേഹം ട്വീറ്റ് ചെയ്തു.

ഫലസ്തീന്‍ നാഷണല്‍ അതോറിറ്റിക്ക് (പിഎന്‍എ) ജോര്‍ദാന്‍ നല്‍കിയ രേഖകള്‍ പ്രകാരം ഷെയ്ഖ് ജര്‍റാഹില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുള്ള ഫലസ്തീനികള്‍ ശരിയായ ഉടമകളാണെന്നും അവ സംശയാതീതമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അധിനിവേശ രാജ്യം എന്ന നിലയില്‍ ഈ ഉടമസ്ഥാവകാശങ്ങള്‍ പരിരക്ഷിക്കാന്‍ ഇസ്രായേലിന് നിയമപരമായി ഉത്തരവാദിത്തമുണ്ട്- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്ന പാശ്ചാത്യ സര്‍ക്കാരുകള്‍ നല്‍കിയ പ്രസ്താവനയെ അദ്ദേഹം പ്രശംസിച്ചു.

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ പാര്‍പ്പിട സമുച്ചയങ്ങള്‍ പണിയുന്നത് നിര്‍ത്തണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുന്ന ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവരുടെ പ്രസ്താവനയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it