Big stories

പോപുലര്‍ ഫ്രണ്ടിനെ താറടിക്കാന്‍ ശ്രമം; യുപി പോലിസ് നീക്കത്തിനെതിരേ യശ്വന്ത് സിന്‍ഹയും പൗരാവകാശ പ്രവര്‍ത്തകരും

പ്രതിഷേധിച്ചവര്‍ക്കെതിരേ നിയമ ലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണം.

പോപുലര്‍ ഫ്രണ്ടിനെ താറടിക്കാന്‍ ശ്രമം; യുപി പോലിസ് നീക്കത്തിനെതിരേ യശ്വന്ത് സിന്‍ഹയും പൗരാവകാശ പ്രവര്‍ത്തകരും
X

ന്യൂഡല്‍ഹി:പോപുലര്‍ ഫ്രണ്ടിനെ പൊതുസമൂഹത്തിന് മുമ്പില്‍ താറടിക്കാനുള്ള യുപി പോലിസ് നീക്കത്തിനെതിരേ യശ്വന്ത് സിന്‍ഹയും പൗരാവകാശ പ്രവര്‍ത്തകരും. ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിച്ച് അവരുടെ ഇച്ഛാശക്തി തകര്‍ക്കാനും വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത വ്യക്തികളേയും സംഘടനകളേയും അപകീര്‍ത്തിപ്പെടുത്താനുമാണ് യുപി പോലിസ് ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് സാമൂഹിക, മനുഷ്യാവകാശ, പൗരാവകാശ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

എല്ലാ പ്രതിഷേധങ്ങള്‍ക്കും പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്ന് ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് യുപി പോലിസ് നീക്കം നടത്തുന്നത്. ഇത് വസ്തുതകള്‍ക്ക് വിരുദ്ധവും അങ്ങേയറ്റം അപലപനീയ്യവുമാണ്. പ്രക്ഷോഭങ്ങള്‍ ജനങ്ങളുടെ കൂട്ടായ മുന്നേറ്റമായിരുന്നു. ഏതെങ്കിലും സംഘടനയ്‌ക്കോ പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ അതിന്മേല്‍ അധികാരമോ നേതൃത്വമോ ഇല്ല. യുപി സര്‍ക്കാറിന്റേത് രാഷ്ട്രീയ കുടിപ്പകയല്ലാതെ മറ്റൊന്നുമല്ല. സംഘടനയെ പൈശാചികവല്‍ക്കരിക്കാനും നശിപ്പിക്കാനുമുള്ള നീക്കമാണ്. പോലിസ് ആരോണം തള്ളിക്കളയുന്നതോടൊപ്പം പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള സംഘടനകളേയോ വ്യക്തികളേയോ ഒറ്റപ്പെടുത്താനും അടിച്ചമര്‍ത്താനുമുള്ള അധികാരികളുടെ നീക്കങ്ങളെ ശക്തമായി അപലപിക്കുന്നു. പ്രക്ഷോഭങ്ങള്‍ക്കിടെ പ്രതിഷേധക്കാരെ നേരിട്ട് വെടിവച്ച് കൊന്ന യുപി പോലിസ് ഇക്കാര്യം നിഷേധിക്കുന്നതോടൊപ്പം മാധ്യമങ്ങളുടെയും ആക്റ്റീവിസ്റ്റുകളുടേയും ശ്രദ്ധതിരിച്ചുവിടാന്‍ വ്യക്തികളുടെയും പോപുലര്‍ഫ്രണ്ട് പോലുള്ള സംഘടനകളേയും കരുവാക്കുകയാണെന്നും സംയുക്ത പ്രസ്താവന കുറ്റപ്പെടുത്തി.

വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഉത്തര്‍ പ്രദേശില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഴുവന്‍ നിരപരാധികളെയും ഉടന്‍ മോചിപ്പിക്കണം. പോലിസ് അതിക്രമങ്ങളെക്കുറിച്ച് യുപി സര്‍ക്കാര്‍ നിഷ്പക്ഷ അന്വേഷണം ആരംഭിക്കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു. പ്രതിഷേധിച്ചവര്‍ക്കെതിരേ നിയമ ലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണം. പ്രതിഷേധത്തിനിടെ നടന്ന അനിഷ്ട സംഭവങ്ങളില്‍ നിഷ്പക്ഷ അന്വേഷണത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതോടൊപ്പം സംഘടിക്കാനുള്ള നമ്മുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതിനെതിരെ പൊതു സമൂഹം ജാഗ്രത പുലര്‍ത്തുകയും ശബ്ദമുയര്‍ത്തുകയും വേണം.-സംയുക്ത പ്രസ്താവനയില്‍ ഇവര്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റിന്റെ ഇരുസഭകളും പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു ശേഷം രാജ്യത്ത് നഗര-ഗ്രാമ ഭേദമന്യേ വന്‍ പ്രക്ഷോഭങ്ങളും റാലികളും നടന്നുവരികയാണ്. രാജ്യം കെട്ടിപ്പടുത്ത മൂല്യങ്ങള്‍ക്ക് വിരുദ്ധമായ നിയമനിര്‍മ്മാണത്തിനെതിരായ ജനകീയ വിക്ഷോപത്തിന്റെ സ്വാഭാവിക പൊട്ടിത്തെറിയായിരുന്നു ഇത്. ഇന്ത്യന്‍ സമൂഹത്തിലെ വ്യത്യസ്ഥ വിഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് പ്രതിഷേധങ്ങളില്‍ സജീവമായി പങ്കെടുത്തത്.വിയോജിപ്പിന്റെ സമാധാനപരവും ജനാധിപത്യപരവുമായ ആവിഷ്‌കാരത്തില്‍ വിദ്യാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘങ്ങളും സമുദായ സംഘടനകളും പങ്കാളികളായി. ഒരേസമയം പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്ത പരിപാടികള്‍ രാജ്യത്തുടനീളം നടന്നു. ക്രമസമാധാനത്തിന് തെല്ലുംപരിക്കേല്‍പ്പിക്കാത്ത തരത്തിലായിരുന്നു അത്. മിക്ക സംസ്ഥാനങ്ങളിലും നിയമപാലകര്‍ നന്നായി സഹകരിച്ചു. എന്നിരുന്നാലും, ബിജെപി ഭരിച്ച സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലിസ് ക്രൂരമായ അക്രമം അഴിച്ചുവിട്ടു. ഒരു പ്രതിഷേധത്തിന്റെയും ഭാഗമല്ലാത്തവരെ പോലും മര്‍ദ്ദിച്ചു.

മുസ്‌ലിം സമുദായത്തിനെതിരേ കേട്ടുകേള്‍വിയില്ലാത്ത പോലിസ് ക്രൂരതയ്ക്കാണ് ഉത്തര്‍പ്രദേശ് സാക്ഷ്യംവഹിച്ചത്.നിയമത്തെ പരിഗണിക്കാതെ വീടുകളില്‍ അതിക്രമിച്ച് കയറിയ പോലിസ് സ്വത്തുവകകള്‍ നശിപ്പിക്കുകയും താമസക്കാരെയും സ്ത്രീകളെയും കുട്ടികളെയും പോലും മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും നഗരം വിട്ടുപോവാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതിഷേധക്കാരെ പിന്തുടര്‍ന്ന് ക്രൂരമര്‍ദ്ദനത്തിനിരയാക്കി. പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് മരിച്ച 21 പേരില്‍ 18 പേര്‍ക്കു വെടിയേറ്റ പരിക്കുകളുണ്ട്. ആയിരക്കണക്കിന് നിരപരാധികളോടൊപ്പം നിരവധി പ്രമുഖരും സംഘടനാ നേതാക്കളും ഇപ്പോഴും ജയിലിലാണ്. പോലിസ് കസ്റ്റഡി സമയത്ത് മദ്‌റസ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഭയാനകമായ മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം ഇത് ജുഡീഷ്യല്‍ അന്വേഷണത്തില്‍ വിശദമായി പരിശോധിക്കണം. സംസ്ഥാനത്തെ ജനങ്ങളുടെ ഓര്‍മ്മയിലെ ഏറ്റവും മോശമായ പോലിസ് നടപടിയാണിത്.നിരപരാധികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ ജനാധിപത്യ അവകാശം ലംഘിക്കുന്നതിനുമാണ് യുപി പോലിസ് നിലകൊള്ളുന്നതെന്നും സംയുക്ത പ്രസ്താവന കുറ്റപ്പെടുത്തി.

അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന സയ്യിദ് വലി റഹ്മാനി, മുന്‍ കേന്ദ്ര ധനമന്ത്രി യശവന്ത് സിന്‍ഹ, വിമന്‍ ചിന്ധുജി മെഷ്‌റാം, ബിഎഎംസിഎഎഫ് ദേശീയ പ്രസിഡന്റ് മൗലാന കെ ആര്‍ സജ്ജാദ് നുഅ്മാനി, ചീഫ് ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ്, മുന്‍ പാര്‍ലമെന്റ് അംഗം മൗലാന ഉബൈദുല്ല ഖാന്‍ അസ്മി, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജ. ബി ജി കോല്‍സേ പാട്ടീല്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ വജാഹത്ത് ഹബീബുല്ല, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, മുന്‍ പാര്‍ലമെന്റ് അംഗവും യുപി മുന്‍ മന്ത്രിയുമായ ലാല്‍മണി പ്രസാദ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഡയറക്ടര്‍ പബ്ലിക് റിലേഷന്‍സ് & സെന്‍ട്രല്‍ അഡൈ്വസറി കൗണ്‍സില്‍ അംഗം മുജ്തബ ഫാറൂഖ്, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. എസ്‌ക്യുആര്‍ ഇല്യാസ്, രാഷ്ട്രീയ ജന്‍ഹിത് സംഘര്‍ഷ് പാര്‍ട്ടി & എച്ച്എസ്ഡിഒ ദേശീയ പ്രസിഡന്റ് അഡ്വ. ഭാനു പ്രതാബ് സിംഗ്, ഗദ്ദി നഷീന്‍ ഖാദിം ഹസ്രത്ത് ഖ്വാജ മൊയ്‌നുദ്ദീന്‍ ചിസ്തി സയ്യിദ് സര്‍വാര്‍ ചിഷ്തി. ഇന്ത്യന്‍ നാഷണല്‍ ലീഗ്-പ്രഫ. മുഹമ്മദ് സുലൈമാന്‍, പൊളിറ്റിക്കല്‍ അനലിസ്റ്റ് നിഷാന്ത് വര്‍മ്മ, ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട്, ദില്ലി യൂണിവേഴ്‌സിറ്റി പ്രസിഡന്റ് നന്ദിത നരേന്‍, ഭീം ആര്‍മി നിയമ ഉപദേഷ്ടാവും സാംല പ്രസിഡന്റുമായ അഡ്വ. മഹമൂദ് പ്രാച്ച, അഖിലേന്ത്യാ മുസ്ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവീദ് ഹമീദ്, അംബേദ്കര്‍ സമാജ് പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഭായ് തേജ് സിംഗ്, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ കമല്‍ ഫാറൂഖി, അഖിലേന്ത്യാ അംബേദ്കര്‍ മഹാസഭ ചെയര്‍മാന്‍ അശോക് ഭാരതി, ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട്, ഡല്‍ഹി യൂണിവേഴ്‌സിറ്റി സെക്രട്ടറി പ്രഫ. അഭാ ദേവ് ഹബീബ്,പോപ്പുലര്‍ ഫ്രണ്ട് ഓഫ് ജനറല്‍ സെക്രട്ടറി എം മുഹമ്മദ് അലി ജിന്ന തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

Next Story

RELATED STORIES

Share it