Sub Lead

ഒറ്റ ഡോസില്‍ കൊവിഡിനെ പ്രതിരോധിക്കാം; ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്‌സിനും ഇന്ത്യയില്‍ അനുമതി

ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം നടത്തുക. സാധാരണ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന വാക്‌സിനാണിത്.

ഒറ്റ ഡോസില്‍ കൊവിഡിനെ പ്രതിരോധിക്കാം; ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്‌സിനും ഇന്ത്യയില്‍ അനുമതി
X

ന്യൂഡല്‍ഹി: അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ വാക്‌സിനുകളുടെ എണ്ണം വിപുലീകരിക്കുകയാണ്. ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ അഞ്ച് വാക്‌സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ളത്.

ഇത് കൊവിഡിനെതിരായ നമ്മുടെ കൂട്ടായ പോരാട്ടത്തിന് കൂടുതല്‍ ശക്തിപകരുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം നടത്തുക. സാധാരണ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന വാക്‌സിനാണിത്. ഇന്ത്യയില്‍ ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്‌സിന്റെ പരീക്ഷണത്തിന് ഏപ്രിലില്‍ അനുമതി തേടിയിരുന്നു. ഈ സമയത്താണ് രക്തം കട്ടപിടിക്കുന്നുവെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് അമേരിക്കയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ വാക്‌സിന്‍ പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവച്ചത്.

എമര്‍ജന്‍സി യൂസ് ഓതറൈസേഷന് (ഇയുഎ) അപേക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് വാക്‌സിന്‍ ഉപയോഗത്തിന് അംഗീകാരം ലഭിച്ചത്. ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ ആഗോള വിതരണ ശൃംഖലയുടെ ഒരു പ്രധാന ഭാഗമാണ് ബയോളജിക്കല്‍ ഇ എന്ന കമ്പനി. സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് വി, മോഡേണ എന്നിവയാണ് അനുമതിയുള്ള മറ്റ് വാക്‌സിനുകള്‍.

Next Story

RELATED STORIES

Share it