Sub Lead

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇടതു സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരേ കേസ്

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;   ഇടതു സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരേ കേസ്
X

തിരുവനന്തപുരം: കെടിഡിസി, ബെവ്‌കോ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയതിനു ഇടതു സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരേ കേസെടുത്തു. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡിലെ ഇടതു സ്ഥാനാര്‍ഥി ടി രതീഷ്, സുഹൃത്ത് ഷൈജു പാലിയോട് എന്നിവര്‍ക്കെതിരേയാണ് നെയ്യാറ്റിന്‍കര പോലിസ് കേസെടുത്തത്. കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപ വാങ്ങിയെന്ന് കാണിച്ച് പാലിയോട് സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. പണം നല്‍കിയവര്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് ജോലി ലഭിച്ചെന്ന വ്യാജ നിയമന ഉത്തരവും കൈമാറിയിരുന്നു. എന്നാല്‍, ഇവര്‍ ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. എന്നാല്‍, പണം തട്ടിയെടുത്തിട്ടില്ലെന്നും പ്രാദേശികമായ ചില തര്‍ക്കങ്ങളാണ് പരാതിക്കു പിന്നിലെന്നുമാണ് ടി രതീഷ് പറയുന്നത്.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 2018 മുതല്‍ പലരില്‍ നിന്നുമായി പണം വാങ്ങിയതായാണു ആരോപണം. നെയ്യാറ്റിന്‍കര സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Jobs offering Fraud: Case against two people, including left candidate

Next Story

RELATED STORIES

Share it