Sub Lead

ജെഎന്‍യു രാജ്യദ്രോഹ കേസ്: ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി സര്‍ക്കാറിനോട് കോടതി

ജെഎന്‍യു രാജ്യദ്രോഹ കേസ്: ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി സര്‍ക്കാറിനോട് കോടതി
X

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ നടത്തിയ പ്രകടനത്തിനിടെ രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന കേസില്‍ വിചാരണ നടത്തുന്നത് സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി സര്‍ക്കാറിനോട് കോടതി നിര്‍ദേശം. കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ ഉള്‍പെട്ട കേസിലാണ് പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശം.

കേസില്‍ വിചാരണക്ക് അനുമതി തേടിയുള്ള അപേക്ഷ ഡല്‍ഹി ആഭ്യന്തര വകുപ്പിന് നല്‍കിയെന്നും കേസില്‍ തങ്ങള്‍ക്ക് ചെയ്യാനുള്ളതെല്ലാം പൂര്‍ത്തിയാക്കിയെന്നും പോലിസ് കോടതിയെ അറിയിച്ചിരുന്നു. വിചാരണക്ക് അനുമതി തേടിയുള്ള അപേക്ഷ സര്‍ക്കാരിന് കൈമാറി കാത്തിരിക്കുകയാണ്. എന്നാല്‍ അനുമതി വൈകുകയാണ്. സര്‍ക്കാറിന്റെ തീരുമാനത്തിനായാണ് തങ്ങള്‍ കാത്തിരിക്കുന്നത്- പോലിസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. തീരുമാനം അനന്തമായി നീളുന്നത് കോടതിയുടെ സമയം പാഴാക്കുകയാണെന്നും കേസ് തുടര്‍ച്ചയായി മാറ്റിവെക്കുകയാണെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. ഒക്ടോബര്‍ 25ന് കേസ് വീണ്ടും പരിഗണിക്കും

2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടത്തിയ പ്രകടനത്തിനിടെ രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നായിരുന്നു കേസ്. തുടര്‍ന്നു ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ നേതാവ് കനയ്യകുമാര്‍, ജെഎന്‍യു മുന്‍ വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ കനയ്യ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്താനാവില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഐപിസി 124 എ രാജ്യദ്രോഹം, സിആര്‍പിസി 196 ക്രിമിനല്‍ ഗൂഢാലോചന എന്നിവയാണ് കുറ്റപത്രത്തില്‍ പറയുന്ന വകുപ്പുകള്‍. ഇവയടക്കം കുറ്റപത്രത്തില്‍ പറഞ്ഞ പല കാര്യങ്ങളും യാഥാര്‍ത്ഥ്യമല്ലെന്നും കുറ്റപത്രം നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതായും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it