Sub Lead

5ജി സേവനം: ജിയോ ക്വാല്‍കോമുമായി കരാറൊപ്പിട്ടു

ഇന്ത്യയില്‍ 5ജി സ്‌പെക്ട്രം ലേലം ഇനിയും നടന്നിട്ടില്ല. അതിന് മുമ്പ് തന്നെ 5ജി എത്തിച്ച് വിപണിയില്‍ മേധാവിത്വം നേടാനാണ് ജിയോയുടെ ശ്രമം.

5ജി സേവനം: ജിയോ ക്വാല്‍കോമുമായി കരാറൊപ്പിട്ടു
X

മുംബൈ: അതിവേഗതയിലുള്ള 5ജി നെറ്റ്‌വര്‍ക്ക് രാജ്യത്തെത്തിക്കാന്‍ ജിയോ ക്വാല്‍കോമുമായി കരാറൊപ്പിട്ടു. യു.എസ് കമ്പനിയായ റാഡിസിസും ഉദ്യമത്തില്‍ പങ്കാളിയാവും.

കഴിഞ്ഞ ദിവസം രാത്രിയാണ് ക്വാല്‍കോമും ജിയോയും ഇതുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇരു കമ്പനികളും ചേര്‍ന്ന് ഇന്ത്യയില്‍ അതിവേഗ 5ജി നെറ്റ്‌വര്‍ക്കിനുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യയില്‍ 5ജി സ്‌പെക്ട്രം ലേലം ഇനിയും നടന്നിട്ടില്ല. അതിന് മുമ്പ് തന്നെ 5ജി എത്തിച്ച് വിപണിയില്‍ മേധാവിത്വം നേടാനാണ് ജിയോയുടെ ശ്രമം. 5ജി സംവിധാനം ഒരുക്കുമ്പോള്‍ ചൈനീസ് കമ്പനികളെ ഒഴിവാക്കുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചത് നേരത്തെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.

ഇന്ത്യയില്‍ 5ജി എത്തിയാല്‍ മറ്റ് കമ്പനികള്‍ക്ക് കൂടി അത് നല്‍കുമെന്നും മുകേഷ് അംബാനി അറിയിച്ചിട്ടുണ്ട്. നാല് വര്‍ഷം മുമ്പാണ് സൗജന്യമായി കോളുകളും ഡാറ്റയും നല്‍കി ജിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചത്. അതിവേഗം കമ്പനി ഇന്ത്യയില്‍ വേരുറപ്പിക്കുകയായിരുന്നു. നിലവില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ജിയോ.

Next Story

RELATED STORIES

Share it