Sub Lead

ജോണി നെല്ലൂര്‍ കേരളാ കോണ്‍ഗ്രസ് വിട്ടു; ബിജെപിയുടെ ക്രൈസ്തവ പാര്‍ട്ടിയിലേക്കെന്ന് സൂചന

ജോണി നെല്ലൂര്‍ കേരളാ കോണ്‍ഗ്രസ് വിട്ടു; ബിജെപിയുടെ ക്രൈസ്തവ പാര്‍ട്ടിയിലേക്കെന്ന് സൂചന
X
കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയര്‍മാനും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. നാഷനലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി(എന്‍പിപി) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുടെ ക്രൈസ്തവ പാര്‍ട്ടിയിലേക്ക് പോവുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം പത്തനംതിട്ട യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ച വിക്ടര്‍ ടി തോമസും ജോണി നെല്ലൂരിനൊപ്പം പുതിയ പാര്‍ട്ടിയുടെ ഭാഗമായേക്കും. ജോണി നെല്ലൂരിനു പുറമെ മുന്‍ എംഎല്‍എമാരായ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു തുടങ്ങിയവരാവും എന്‍പിപിയുടെ നേതൃനിരയില്‍ ഉണ്ടാവുകയെന്നാണ് റിപോര്‍ട്ട്. കാസ സംഘടന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമും പുതിയ പാര്‍ട്ടിയില്‍ ഉണ്ടാവും. കുറച്ചുനാളുകളായി ഈ പാര്‍ട്ടിയുടെ രൂപവത്കരണത്തിനുള്ള അണിയറ നീക്കങ്ങള്‍ നടന്നുവരുകയായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യംകൂടി പരിഗണിച്ചാണ് എന്‍പിപിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കം നടക്കുന്നത്. ബിജെപി ആശിര്‍വാദത്തോടെ കേരളത്തില്‍ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഏതാനും കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെയായി നടന്നുവരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ പാര്‍ട്ടി രൂപീകരണത്തിലേക്കു കടന്നത്. ഡല്‍ഹി, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.

അതേസമയം, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും ദശീയ തലത്തില്‍ നില്‍ക്കുന്ന ഒരു ദേശീയ മതേതര പാര്‍ട്ടി രൂപീകരിക്കുമെന്ന് പാര്‍ട്ടി വിട്ട ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജോണി നെല്ലൂര്‍ പറഞ്ഞു. വന്ദേഭാരത് ഫഌഗ് ഓഫ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നതിനു മുമ്പ് പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപോര്‍ട്ട്. കര്‍ഷകര്‍ക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാര്‍ട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാര്‍ട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചത്. എല്ലാ സമുദായത്തില്‍പ്പെട്ട ആളുകളുമായി മതേതര പാര്‍ട്ടി രൂപീകരിക്കും. ആദ്യം െ്രെകസ്തവരുമായി യോഗം ചേര്‍ന്നു. പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി രൂപീകരിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ ക്രൈസ്തവര്‍ക്കു പുറമേ മറ്റു സംഘടനകളിലെ ആളുകളുമായി ചേര്‍ന്ന് ഒരു ദേശീയ പാര്‍ട്ടി രൂപീകിരിക്കാന്‍ തീരുമാനിച്ചു. സിപിഐ, സിപിഎം, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍നിന്നുള്ള അംഗങ്ങളും പുതിയ പാര്‍ട്ടിയുടെ ഭാഗമാവുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it