Sub Lead

ജസ്‌ന മരിയ എവിടെ; ഉത്തരമില്ലാതെ ഒരു വര്‍ഷം

പത്തനംതിട്ടയിലെ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്‌ന മരിയാ ജെയിംസിനെ കാണാതായിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.

ജസ്‌ന മരിയ എവിടെ; ഉത്തരമില്ലാതെ ഒരു വര്‍ഷം
X

പത്തനംതിട്ട: ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് ഒരു പകലില്‍ ഇറങ്ങിപ്പോയ ജസ്‌ന മരിയ എവിടെ? വര്‍ഷം ഒന്ന് പൂര്‍ത്തിയാവുമ്പോഴും പോലിസ് ഇരുട്ടില്‍ തപ്പുന്നു. പത്തനംതിട്ടയിലെ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്‌ന മരിയാ ജെയിംസിനെ കാണാതായിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വിവിധ സംഘങ്ങള്‍ അന്വേഷിച്ചിട്ടും ജസ്‌ന എവിടെയെന്ന് കണ്ടെത്താനായില്ല. ഇപ്പോള്‍ െ്രെകംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്‌ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാര്‍ച്ച് 22ന് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

എരുമേലി വരെ സ്വകാര്യ ബസ്സില്‍ എത്തിയെന്ന് പൊലിസിന് മൊഴി ലഭിച്ചിട്ടുണ്ട്. പിന്നീട് ജസ്‌നയെപ്പറ്റി വിവരമൊന്നുമില്ല. കാണാതായി ഒന്നരയാഴ്ചക്ക് ശേഷമാണ് അന്വേഷണത്തിന് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചത്. കുടക്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപിച്ചെങ്കിലും ഫലം ഉണ്ടായില്ല.

ലക്ഷക്കണക്കിന് മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ജസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. അതുമായി ബന്ധപ്പെടുത്തി പല കഥകളും പ്രചരിച്ചതല്ലാതെ അന്വേഷണത്തില്‍ പുരോഗതിയൊന്നുമുണ്ടായില്ല. തുര്‍ന്ന് കഴിഞ്ഞ സപ്തംബറില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പൊലിസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടും കാര്യമുണ്ടായില്ല. ഇതോടെ അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറി. എന്നാല്‍, െ്രെകംബ്രാഞ്ചിനും ഇക്കാര്യത്തില്‍ ഒരടി മുന്നോട്ടുപോകാനായിട്ടില്ല. ഇതിനിടെ കേരളത്തിലും തമിഴ്‌നാട്ടിലും കണ്ടെത്തിയ പല മൃതദേഹങ്ങളും ജസ്‌നയുടേതാണെന്ന അഭ്യൂഹം പരന്നെങ്കിലും എല്ലാം തെറ്റാണെന്ന് തെളിയുകയായിരുന്നു. ജസ്‌നയുടേതെന്ന പേരില്‍ ചില സിസി ടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനാല്‍ ജസ്‌നയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് കുടുംബം. കാണാതായ ഒരാള്‍ക്ക് വേണ്ടി ഇത്രയും വിപുലമായ അന്വേഷണം നടത്തിയിട്ടും തുമ്പുണ്ടാക്കാനായില്ലെന്ന നാണക്കേടില്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊലിസ്.

Next Story

RELATED STORIES

Share it