ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു

പരീക്ഷാഫലം https://jeemain.nic.in വെബ്‌സൈറ്റില്‍ ലഭിക്കും

ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) ജനുവരി ഏഴിനും ഒമ്പതിനും നടത്തിയ സംയുക്ത എന്‍ജിനീയറിങ് പ്രവേശന പരീക്ഷ(ജെഇഇ മെയിന്‍)യുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തെ 570 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ 8,69,010 പേരാണ് ഹാജരായത്. എന്‍ടിഎയുടെ 100 പെര്‍സ?െന്റയില്‍ മാര്‍ക്ക് നേടിയവരില്‍ കേരളത്തില്‍നിന്ന് ആരുമില്ല. സംസ്ഥാന തലത്തില്‍ അദൈ്വദ് ദീപകി(99.973)നാണ് ഒന്നാംസ്ഥാനം. പരീക്ഷാഫലം https://jeemain.nic.in വെബ്‌സൈറ്റില്‍ ലഭിക്കും.RELATED STORIES

Share it
Top