വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് ജാപ്പനീസ് മാധ്യമ പ്രവര്‍ത്തകന്‍ മ്യാന്‍മറില്‍ അറസ്റ്റില്‍

മാധ്യമ പ്രവര്‍ത്തകന്റെ പേര് വെളിപ്പെടുത്താന്‍ സൈന്യം വിസമ്മതിച്ചതായും ജാപ്പനീസ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരുമാസമായി സൈനികഭരണകൂടം തടഞ്ഞുവച്ചിരിക്കുന്ന യൂക്കി കിറ്റാസുമിയുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. ഭീതിയുളവാക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവ തടയാനുള്ള നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷംവരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
മാധ്യമപ്രവര്‍ത്തകനെതിരേ ചുമത്തിയ കുറ്റം വ്യക്തമാക്കാന്‍ പട്ടാള ഭരണകൂടം വിസമ്മതിച്ചതായും ജപ്പാനീസ് അധികൃതര്‍ പറഞ്ഞു. മീഡിയാ പ്രൊഡക്ഷന്‍ കമ്പനി നടത്തുന്ന കിറ്റാസുമി ഒരു ബിസിനസ് ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തകനും കൂടിയാണെന്ന് സാമൂഹിക മാധ്യമങ്ങളിലെ അയാളുടെ അക്കൗണ്ടിലുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും കിറ്റാസുവിനെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം നടന്ന ജനകീയ പ്രക്ഷോഭം റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു അത്.
പട്ടാള അട്ടിമറിക്കുശേഷം നടന്ന ജനകീയ പ്രക്ഷോഭത്തില്‍ 766 പേര്‍ കൊല്ലപ്പെട്ടതായും സൂച്ചിയുള്‍പ്പെടെ 3,600 പേര്‍ തടവിലാക്കപ്പെട്ടതായും അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്റെ മോചനത്തിനായി ജാപ്പനീസ് ഭരണകൂടവും മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയതായും റിപോര്‍ട്ടുകളുണ്ട്.
Japanese journalist, arrested in Myanmar, charged with spreading false news
RELATED STORIES
അനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു
3 Oct 2023 6:29 AM GMT