Sub Lead

കശ്മീരില്‍ ഗ്രാമമുഖ്യനെ സായുധര്‍ വെടിവച്ച് കൊന്നു

കശ്മീരില്‍ ഗ്രാമമുഖ്യനെ സായുധര്‍ വെടിവച്ച് കൊന്നു
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് ഗ്രാമമുഖ്യനെ സായുധര്‍ വെടിവച്ച് കൊന്നു. ഇന്ന് വൈകീട്ടോടെ ഖാന്‍മോ പ്രദേശത്തെ സര്‍പഞ്ച് സമീര്‍ അഹമ്മദ് ഭട്ടിനാണ് വെടിയേറ്റത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകളേറ്റതായി പോലിസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ സായുധര്‍ കൊലപ്പെടുത്തുന്ന രണ്ടാമത്തെ ഗ്രാമമുഖ്യനാണ് ഭട്ട്.

ജമ്മു മേഖലയിലെ ഉധംപൂര്‍ പട്ടണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടകവസ്തു ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊലപാതകം നടന്നിരിക്കുന്നത്. ഞായറാഴ്ച ശ്രീനഗറിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ സായുധര്‍ ഗ്രനേഡ് എറിഞ്ഞതിനെത്തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗ്രനേഡ് ആക്രമണത്തില്‍ പങ്കെടുത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it