- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ത്രിപുരയിലെ 12 മസ്ജിദുകൾ കത്തിച്ചതിന്റെ തെളിവുകൾ ജംഇയത്ത് ഉലമ എ ഹിന്ദ് പുറത്തുവിട്ടു
മുസ് ലിം പള്ളികൾ ആക്രമിക്കപ്പെട്ടെന്ന റിപോർട്ടുകൾ നിഷേധിച്ച സംസ്ഥാന പോലിസ് ഡയറക്ടർ ജനറലിന്റെ അവകാശവാദത്തെ തെളിവുകൾ നിരത്തിയാണ് ജംഇയത്ത് ഉലമ എ ഹിന്ദ് പ്രതിരോധിച്ചത്.

ന്യൂഡൽഹി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ത്രിപുരയിൽ ഹിന്ദുത്വർ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്ത മസ്ജിദുകളുടെ വീഡിയോയും ചിത്രങ്ങളും ഉൾപ്പെടെ 12 പള്ളികളുടെ പട്ടിക മൗലാന മഹ്മൂദ് മഅ്ദനിയുടെ നേതൃത്വത്തിലുള്ള ജംഇയത്ത് ഉലമ എ ഹിന്ദ് തിങ്കളാഴ്ച പുറത്തുവിട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പര്യടനം നടത്തിയ വസ്തുതാന്വേഷണ സംഘം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
മുസ് ലിം പള്ളികൾ ആക്രമിക്കപ്പെട്ടെന്ന റിപോർട്ടുകൾ നിഷേധിച്ച സംസ്ഥാന പോലിസ് ഡയറക്ടർ ജനറലിന്റെ അവകാശവാദത്തെ തെളിവുകൾ നിരത്തിയാണ് ജംഇയത്ത് ഉലമ എ ഹിന്ദ് പ്രതിരോധിച്ചത്. ത്രിപുര ഡിജിപി ഇതിനെ 'വ്യാജ വാർത്ത' എന്നാണ് വിളിച്ചത്... പോലിസിനും ഭരണകൂടത്തിനും മുതിർന്ന ഉദ്യോഗസ്ഥർക്കും ഇത്തരമൊരു ചിന്താഗതിയുണ്ടെങ്കിൽ ത്രിപുരയിൽ എന്തും സംഭവിക്കാമെന്ന് ജംഇയത്ത് ഉലമ എ ഹിന്ദ് ദേശീയ പ്രസിഡന്റ് മൗലാന മഹമൂദ് മഅ്ദനി പറഞ്ഞു.
തിങ്കളാഴ്ച ന്യൂഡൽഹിയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, ത്രിപുരയിലെ പ്രകടനങ്ങളിലൊന്നിൽ മുസ് ലിം പള്ളികൾ കത്തിക്കുകയും തകർക്കുകയും ചെയ്ത കുറ്റവാളികൾക്കെതിരേ ശിക്ഷാനടപടികൾ സ്വീകരിക്കാത്തതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സർക്കാരിന്റെ ഈ മനോഭാവം രാജ്യത്തിന്റെ ഐക്യത്തിനും സഹിഷ്ണുതയ്ക്കും അഖണ്ഡതയ്ക്കും ഹാനികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















