Sub Lead

ജമാഅത്തെ ഇസ് ലാമി മുന്‍ അഖിലേന്ത്യാ അമീര്‍ മൗലാനാ സിറാജുല്‍ ഹസന്‍ അന്തരിച്ചു

ജമാഅത്തെ ഇസ് ലാമി മുന്‍ അഖിലേന്ത്യാ അമീര്‍ മൗലാനാ സിറാജുല്‍ ഹസന്‍ അന്തരിച്ചു
X

ബംഗളൂരു: ജമാഅത്തെ ഇസ് ലാമി മുന്‍ അഖിലേന്ത്യാ അമീറും ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന മൗലാനാ സിറാജുല്‍ ഹസന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. കര്‍ണാടകയിലെ റെയ്ച്ചൂരില്‍ വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു മരണം. 1990 മുതല്‍ 94 വരെയാണ് അഖിലേന്ത്യാ അമീറായിരുന്നത്. ജമാഅത്ത് ആക്റ്റിങ് അമീറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1995-99, 2000-04 എന്നീ കാലയളവുകളില്‍ ജമാഅത്തിന്റെ അമീറായി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1958 ആഗസ്ത് ഒന്നു മുതല്‍ 1984 ഏപ്രില്‍ 6 വരെ മൈസൂരിലെ(കര്‍ണാടക) ഹല്‍ഖയുടെ അമീറായിരുന്നു. ഇതിനുശേഷം ജമാഅത്ത് ദേശീയ സെക്രട്ടറിയായി നിയമിതനായി. 1990ല്‍ ജമാഅത്ത് ദേശീയ അമീറായി തിരഞ്ഞെടുക്കുന്നതു വരെ പദവിയില്‍ തുടര്‍ന്നു.




Next Story

RELATED STORIES

Share it