കേരളത്തില് ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്ന് ബിജെപി ദേശീയ അധ്യക്ഷന്

ന്യൂഡല്ഹി: പിണറായിയുടെ ഭരണത്തില് കേരളത്തില് ക്രമസമാധാനം തകര്ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന് ജെ പി നദ്ദ. ക്രൂരത കൊണ്ട് ഭയപ്പെടുത്താനാവില്ലെന്നും നദ്ദ പ്രതികരിച്ചു. സര്ക്കാര് നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര് വിമര്ശിച്ചത്.
ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളിലും കര്ശന നടപടി എടുക്കുമെന്നും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്താന് ജനം തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മുഖ്യമന്ത്രിയുടെ വര്ഗ്ഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണ് അക്രമസംഭവങ്ങളെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആരോപണം. രാഷ്ട്രീയവിവാദം മാറ്റി കലാപകാരികളെ ഒറ്റപ്പെടുത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
മണിക്കൂറുകളുടെ വ്യത്യാസത്തില് മുതിര്ന്ന നേതാക്കള് കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് രാഷ്ട്രീയകേരളം. കണ്ണൂരില് നേതാക്കളെ പകരത്തിന് പകരം രാഷ്ട്രീയപ്പകയില് ലക്ഷ്യമിടുന്ന രീതിക്ക് കുറെ കാലമായി ശമനമുണ്ടായെങ്കിലും വീണ്ടും ചേരി തിരിഞ്ഞ് നേതാക്കളെ അടക്കം കൊലപ്പെടുത്തുന്നത് ഉണ്ടാക്കുന്നത് വലിയ ആശങ്കയാണ്.
RELATED STORIES
നാലു ജില്ലകളില് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
18 May 2022 6:28 AM GMTഹാര്ദിക് പട്ടേല് പാര്ട്ടി വിട്ടു;ഗുജറാത്തില് കോണ്ഗ്രസിന്...
18 May 2022 6:19 AM GMTശിക്ഷിക്കപ്പെട്ട് മുപ്പതു വര്ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ്...
18 May 2022 5:57 AM GMTവിസ അഴിമതിക്കേസ്; കാര്ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്
18 May 2022 5:38 AM GMTഇന്ത്യയില് നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMTഎംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMT