Sub Lead

ഡല്‍ഹിയില്‍ ആപ്പുമായി സഖ്യത്തിന് കോണ്‍ഗ്രസ്; ഉടക്കിട്ട് ഷീലാ ദീക്ഷിത്ത്

സഖ്യം വേണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നവരില്‍ മുന്‍ നിരയിലുള്ളത് ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി സി ചാക്കോയാണ്. എന്നാല്‍, ആം ആദ്മി പാര്‍ട്ടിയോട് എട്ടുനിലയില്‍ പൊട്ടിയ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് ഇതിനോട് കടുത്ത എതിര്‍പ്പാണ്.

ഡല്‍ഹിയില്‍ ആപ്പുമായി സഖ്യത്തിന് കോണ്‍ഗ്രസ്; ഉടക്കിട്ട് ഷീലാ ദീക്ഷിത്ത്
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി(എഎപി) സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിന് ഷീല ദീക്ഷിത്തിന്റെ എതിര്‍പ്പ്. സഖ്യം വേണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നവരില്‍ മുന്‍ നിരയിലുള്ളത് ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി സി ചാക്കോയാണ്. എന്നാല്‍, ആം ആദ്മി പാര്‍ട്ടിയോട് എട്ടുനിലയില്‍ പൊട്ടിയ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് ഇതിനോട് കടുത്ത എതിര്‍പ്പാണ്.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യസാധ്യതകള്‍ ആലോചിക്കുന്നുണ്ടെന്ന് പി സി ചാക്കോ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബിജെപിയെ തോല്‍പ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് ആഗ്രഹമുണ്ടെന്ന് പി സി ചാക്കോ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യത്തില്‍ രാഹുലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ബിജെപിയെ തോല്‍പിക്കുക എന്നതാകണം ലക്ഷ്യം. അതിനായി എന്തെല്ലാം നടപടികള്‍ വേണമെന്നാണ് പാര്‍ട്ടി ആലോചിക്കുന്നത്. അന്തിമതീരുമാനം ഡല്‍ഹി ഘടകം നേതാക്കള്‍ അനുസരിക്കുമെന്നാണ് കരുതുന്നതെന്നും പി സി ചാക്കോ പറഞ്ഞു.

It's PC Chacko vs Sheila Dikshit as Congress Struggles to Reach Consensus on Alliance With AAP


എന്നാല്‍, ഈ നീക്കത്തിന് തടയിടാന്‍ ഡല്‍ഹി പിസിസി അധ്യക്ഷ കൂടിയായ ഷീലാ ദീക്ഷിതും മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരും രാഹുല്‍ ഗാന്ധിക്ക് മറു കത്തെഴുതിക്കഴിഞ്ഞു. ഒരു കാലത്ത് ശക്തിയുക്തം എതിര്‍ത്ത ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നതാകുമെന്നാണ് ഷീലാ ദീക്ഷിത് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സഖ്യം വേണോ എന്ന കാര്യം പാര്‍ട്ടിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പ് വഴി അഭിപ്രായ സര്‍വേ നടത്തി തീരുമാനിക്കുന്നത് അനുചിതമാകുമെന്നും ദീക്ഷിത് പറയുന്നു.

എഐസിസി ട്രഷററായ അഹമ്മദ് പട്ടേലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സെക്രട്ടറി സഞ്ജയ് സിംഗുമായുള്ള ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബദ്ധവൈരികളായ പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞ് തീര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.


Next Story

RELATED STORIES

Share it