രാജ്യത്തു നടക്കുന്നത് ആള്‍ക്കൂട്ട ആക്രമണമല്ല, സംഘപരിവാര്‍ ആക്രമണങ്ങളെന്നു ഉവൈസി
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ആള്‍ക്കൂട്ട ആക്രമണങ്ങളെന്നു വിശേഷിപ്പിക്കരുതെന്നും സംഘപരിവാരം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ആക്രമണങ്ങളാണ് ഇവയെന്നും എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഉവൈസി.
വന്ദേമാതരം എന്നും ജയ്ശ്രീറാം എന്നും വിളിച്ചില്ലെങ്കില്‍ മുസ്‌ലിംകളെയും ദലിതരെയും ക്രൂരമര്‍ദനത്തിനിരയാക്കുകയാണ്. ഇല്ലാത്ത ലവ് ജിഹാദും മോഷണവും ഗോഹത്യയും മറ്റും ആരോപിച്ചും കൊന്നു തള്ളുകയാണ്. ആക്രമണങ്ങള്‍ക്കു പിന്നില്‍ സംഘടിത ശക്തികള്‍ തന്നെയാണ്. സംഘപരിവാര സംഘടനകള്‍ തന്നെയാണ് ആക്രമണം ആസൂത്രണം ചെയ്യുന്നത്. മുസ്‌ലിംകള്‍ രാജ്യദ്രോഹികളാണെന്ന തരത്തില്‍ പൊതുബോധം വളര്‍ത്തുന്നതില്‍ സംഘപരിവാരം വിജയിച്ചു. ഇതും ആക്രമണങ്ങള്‍ക്കു കാരണമായി.
ബിജെപിയും ആര്‍എസ്എസും പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പ്രചോദനമാവുന്നത്. ഇത്തരം രാഷ്ട്രീയം പ്രചരിപ്പിക്കുന്ന കാലത്തോളം സംഘപരിവാര ആക്രമണങ്ങള്‍ നിലക്കില്ലെന്നും ഉവൈസി പറഞ്ഞു.
RELATED STORIES
തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT