'യുഎസ് ഡിജിറ്റല്‍ പകര്‍പ്പവകാശം ലംഘിച്ചു'; ഐടി മന്ത്രിയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍
അക്കൗണ്ട് ഒരു മണിക്കൂറോളം ഉപയോഗിക്കാന്‍ സാധിച്ചില്ലെന്ന് മന്ത്രി അറിയിച്ചു. യുഎസ് പകര്‍പ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് മരവിപ്പിച്ചത്.
ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റര്‍. അക്കൗണ്ട് ഒരു മണിക്കൂറോളം ഉപയോഗിക്കാന്‍ സാധിച്ചില്ലെന്ന് മന്ത്രി അറിയിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് അക്കൗണ്ട് ഉപയോഗിക്കാനായത്. യുഎസ് പകര്‍പ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് മരവിപ്പിച്ചത്.
അതേസമയം, ട്വിറ്ററിനെതിരെ വിമര്‍ശനവുമായി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. ട്വിറ്റര്‍ വരക്കുന്ന വരയില്‍ നിന്നില്ലങ്കില്‍ ഏകപക്ഷീയമായി നീക്കം ചെയ്യുമെന്ന ഭീഷണിയാണെന്ന് മന്ത്രി വിമര്‍ശിച്ചു.
സ്വന്തം അജണ്ട നടപ്പാക്കാനാണ് ട്വിറ്ററിന് താല്‍പ്പര്യം. ഏത് പ്ലാറ്റ്‌ഫോം ആണെങ്കിലും ഐടി ചട്ടം നടപ്പാക്കേണ്ടിവരുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ട്വിറ്റര്‍ അവകാശപ്പെടും പോലെ അവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളല്ലെന്ന് ഈ നടപടി വ്യക്തമാക്കുന്നു. ട്വിറ്ററിന്റെ നടപടി ഐടി ചട്ടത്തിന്റെ ലംഘനമാണെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
RELATED STORIES
ലെബനനില് പേജറുകള് പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള് ഉള്പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്ക്ക പട്ടികയില് 255...
17 Sep 2024 3:38 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള് കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്പേട്ടില് വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്ശം; പാര്ട്ടി എംപിയോട് രാജി വയ്ക്കാന്...
17 Sep 2024 11:49 AM GMTഅധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്കി 10ഓളം വിദ്യാര്ഥികള്
17 Sep 2024 10:32 AM GMT