Sub Lead

കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന്‍ കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു

കിഴക്കന്‍ ജറുസലേം പട്ടണമായ അല്‍ഇസരിയയില്‍ മോട്ടോര്‍ ബൈക്കില്‍ വരുന്നതിനിടെ 18 കാരനായ ഫയാസ് ഖാലിദ് ദംദുവിന് കഴുത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന്‍ കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
X

ജെറുസലേം: അധിനിവിഷ്ട കിഴക്കന്‍ ജറുസലേമില്‍ ശനിയാഴ്ച ഫലസ്തീന്‍ കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.കിഴക്കന്‍ ജറുസലേം പട്ടണമായ അല്‍ഇസരിയയില്‍ മോട്ടോര്‍ ബൈക്കില്‍ വരുന്നതിനിടെ 18 കാരനായ ഫയാസ് ഖാലിദ് ദംദുവിന് കഴുത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്ത് ഇസ്രയേലി സൈന്യം നടത്തിയ റെയ്ഡിനിടെയാണ് വെടിവെപ്പുണ്ടായത്.

പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥര്‍ക്കു നേരെ മൊളോടോവ് കോക്ടെയ്ല്‍ എറിയാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് അധിനിവേശ സൈന്യത്തിന്റെ വാദം. ദംദൂമിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ അല്‍ഇസരിയയില്‍ കടുത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്.അധിനിവേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തടിച്ചുകൂടിയിരുന്നു.

ജൂത അവധി ദിനങ്ങള്‍ക്ക് മുന്നോടിയായി ഉയര്‍ന്ന സുരക്ഷാ നടപടികള്‍ക്കിടയിലും അധിനിവേശ ഫലസ്തീന്‍ നഗരങ്ങളില്‍ ഇസ്രായേല്‍ അക്രമം വര്‍ദ്ധിച്ച് വരികയാണ്. ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡും അറസ്റ്റും ദിനേന തുടരുന്നത് ഏറ്റുമുട്ടലിന് കാരണമാവുകയും ഇതു പലപ്പോഴും ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുന്നതിലോ കൊല്ലപ്പെടുന്നതിലോ കലാശിക്കുകയും ചെയ്യുന്നു.

ഈ ആഴ്ച ആദ്യം, അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്തുള്ള ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it