Sub Lead

ഇസ്രായേലിന്റെ പകുതി മെര്‍ക്കാവ ടാങ്കുകളും തകര്‍ന്നെന്ന് റിപോര്‍ട്ട്

ഇസ്രായേലിന്റെ പകുതി മെര്‍ക്കാവ ടാങ്കുകളും തകര്‍ന്നെന്ന് റിപോര്‍ട്ട്
X

തെല്‍അവീവ്: ഇസ്രായേലി സൈന്യത്തിന്റെ കൈവശമുള്ള പകുതി മെര്‍ക്കാവ ടാങ്കുകളും തകര്‍ന്നുകഴിഞ്ഞെന്ന് റിപോര്‍ട്ട്. ഗസ മുനമ്പില്‍ നടത്തുന്ന അധിനിവേശത്തിലും നേരത്തെ തെക്കന്‍ ലബ്‌നാനില്‍ നടത്തിയ അധിനിവേശത്തിലുമാണ് ഇസ്രായേലിന് വലിയ നഷ്ടമുണ്ടായതെന്നും ഇസ്രായേലിലെ മാരിവ് പത്രം റിപോര്‍ട്ട് ചെയ്തു. ഗസയിലെ ചെളിയില്‍ ഇസ്രായേലി സൈന്യം മുങ്ങിപ്പോവുന്നതിന്റെ അപകടത്തെ കുറിച്ച് ഇസ്രായേലി പത്രപ്രവര്‍ത്തകനായ അവി അഷ്‌കെനാസിയുടെ റിപോര്‍ട് ആശങ്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ശക്തവും ഉറപ്പുള്ളതുമായ ടാങ്കാണ് മെര്‍ക്കാവയെന്ന മിഥ്യാധാരണ ഫലസ്തീനികള്‍ തകര്‍ത്തു. അധിനിവേശ സൈന്യത്തിന്റെ നട്ടെല്ലായിരുന്ന മെര്‍ക്കാവ ടാങ്കുകള്‍ ഇപ്പോള്‍ ഗസയില്‍ നിന്ന് കത്തുകയാണെന്നും റിപോര്‍ട്ട് പറയുന്നു.

നാലു സൈനികരെയും ഡ്രൈവറെയും ഗണ്ണറെയും ലോഡറെയും കമാന്‍ഡറെയും സംരക്ഷിക്കാവുന്ന രീതിയിലാണ് മെര്‍ക്കാവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മെര്‍ക്കാവ ടാങ്കിന്റെ പുതിയ വകഭേദത്തില്‍ 120 എംഎം ഗണ്ണും 48 ഷെല്ലുമാണുണ്ടാവുക. കൂടാതെ പത്ത് ഷെല്ലുകള്‍ അധികമായി സൂക്ഷിക്കാന്‍ ഉള്ള സംവിധാനവുമുണ്ട്. ടാങ്കിലേക്ക് വരുന്ന മിസൈലുകളെയും മറ്റും നിര്‍വീര്യമാക്കാനുള്ള ട്രോഫി സിസ്റ്റവും ടാങ്കിന്റെ ഭാഗമാണ്. എന്നാല്‍, ഇതൊന്നും ഗസയിലെ അധിനിവേശത്തില്‍ ഫലപ്രദമാവുന്നില്ല.

ഏകദേശം 42 കോടി രൂപ വില വരുന്ന ടാങ്കിലെ നിരവധി സുരക്ഷാ പാളിച്ചകള്‍ ഫലസ്തീനികള്‍ കണ്ടെത്തിയിട്ടുണ്ട്. യാസീന്‍-105 മിസൈല്‍ ഉപയോഗിച്ചാണ് ടാങ്കിന്റെ സുരക്ഷാ കവചം ഫലസ്തീനികള്‍ മറികടക്കുന്നത്. തൊട്ടടുത്ത് നിന്ന് വിക്ഷേപിക്കുന്ന യാസീന്‍-105നെ തടയാന്‍ ട്രോഫി സിസ്റ്റത്തിന് കഴിയില്ല. ടാങ്കിന്റെ മൂന്നു പാളികളായുള്ള പ്രതിരോധ കവര്‍ പൊളിച്ചാണ് മിസൈല്‍ അകത്ത് കടക്കുന്നത്. ടാങ്കിന്റെ ടുറെറ്റിന്റെ കീഴ്ഭാഗമാണ് ഏറ്റവും ദുര്‍ബലമെന്നാണ് ഫലസ്തീനികള്‍ കണ്ടെത്തിയിരിക്കുന്നത്.


ഈ ഭാഗത്ത് കൂടുതല്‍ പ്രതിരോധ പാളികളുണ്ടാവില്ല. അതാണ് അടുത്തകാലത്തായി കൂടുതല്‍ ടാങ്കുകള്‍ ഇസ്രായേലിന് നഷ്ടപ്പെടാന്‍ പ്രധാന കാരണം.

ലബ്‌നാനില്‍ കഴിഞ്ഞ വര്‍ഷം നടന്ന അധിനിവേശത്തില്‍ മാത്രം 43 മെര്‍ക്കാവ ടാങ്കുകളാണ് ഇസ്രായേലിന് നഷ്ടപ്പെട്ടത്. എട്ട് സൈനിക ബുള്‍ഡോസറുകളും നാലു സായുധ കവചിത വാഹനങ്ങളും തകര്‍ക്കാന്‍ ഹിസ്ബുല്ലയ്ക്കായി. തൂഫാനുല്‍ അഖ്‌സ നടന്ന ആദ്യം ദിവസം തന്നെ 14 മെര്‍ക്കാവ ടാങ്കുകള്‍ ഇസ്രായേലിന് നഷ്ടപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it