ഇസ്രായേല്‍ ആക്രമണം; സിറിയയില്‍ കുട്ടികളടക്കം 16 മരണം
BY JSR2 July 2019 4:16 AM GMT
X
JSR2 July 2019 4:16 AM GMT
ബൈറൂത്: ഇസ്രായേല്‍ സിറിയയില്‍ നടത്തിയ മിസൈലാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പെടെ 16 മരണം. ഏഴ് സാധാരണക്കാരും ഒമ്പതു സായുധരുമാണ് മരിച്ചത്. ഇവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. ആക്രമണത്തില്‍ 21 പേര്‍ക്കു പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഡമസ്‌കസിലെയും ഹുമുസിലെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്ന് യുകെ കേന്ദ്രമായുള്ള സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം മേധാവി റമി അബ്ദുറഹ്മാന്‍ വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ അനുകൂലിക്കുന്ന ഇറാന്‍ സൈനികരും ഹിസ്ബുല്ല പ്രവര്‍ത്തകരുമുള്ള കേന്ദ്രങ്ങളാണിവ. മരിച്ചവര്‍ ഇറാന്‍, ലബനാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും റമി അബ്ദുറഹ്മാന്‍ പറഞ്ഞു.
Next Story
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT