Sub Lead

ലോകരാജ്യങ്ങളിലെ എംബസികള്‍ അടച്ച് ഇസ്രായേല്‍; ജൂതന്‍മാരാണെന്ന് പുറത്ത് പറയരുതെന്ന് നിര്‍ദേശം

ലോകരാജ്യങ്ങളിലെ എംബസികള്‍ അടച്ച് ഇസ്രായേല്‍; ജൂതന്‍മാരാണെന്ന് പുറത്ത് പറയരുതെന്ന് നിര്‍ദേശം
X

തെല്‍അവീവ്: ഇറാനെ ആക്രമിച്ചതിന് പിന്നാലെ വിവിധ ലോകരാജ്യങ്ങളിലെ എംബസികള്‍ അടച്ച് ഇസ്രായേല്‍. ഇക്കാര്യം വ്യക്തമാക്കുന്ന പോസ്റ്റുകള്‍ വിവിധ എംബസികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. എംബസികള്‍ അടച്ചെന്നും ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കില്ലെന്നും പ്രസ്താവനകള്‍ പറയുന്നു. എന്നാല്‍, വിദേശത്തുള്ള ജൂതന്‍മാര്‍ക്ക് എംബസികളെ ബന്ധപ്പെടാന്‍ ഒരു ഓണ്‍ലൈന്‍ ഫോം നല്‍കിയിട്ടുണ്ട്.

വിദേശരാജ്യങ്ങളിലെ ഇസ്രായേലികള്‍ ജൂതന്‍മാരാണെന്നോ ഇസ്രായേലികളാണെന്നോ സൂചന നല്‍കുന്ന ഒരു കാര്യവും ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ഇസ്രായേലുമായി ബന്ധപ്പെട്ട ഒരു ചിഹ്നങ്ങളും ഉപയോഗിക്കാനും പാടില്ല. കൂടാതെ യാത്രാ പദ്ധതികളൊന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്നും ഒരു തരത്തിലുള്ള പരിപാടികളിലും പങ്കെടുക്കരുതെന്നും നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it