Sub Lead

പെഗാസസിന്റെ ദുരുപയോഗം: സൈബര്‍ സാങ്കേതികവിദ്യകളുടെ വില്‍പ്പന കുറച്ച് ഇസ്രായേല്‍

രാജ്യങ്ങളുടെ എണ്ണം 102ല്‍ നിന്ന് 37 ആയി കുറച്ചെന്നാണ് ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇസ്രായേലി കാല്‍ക്കലിസ്റ്റ് ബിസിനസ് ന്യൂസ് ദിനപത്രം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

പെഗാസസിന്റെ ദുരുപയോഗം: സൈബര്‍ സാങ്കേതികവിദ്യകളുടെ വില്‍പ്പന കുറച്ച് ഇസ്രായേല്‍
X

തെല്‍ അവീവ്: ഇസ്രായേലിന്റെ ചാര സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പിനെക്കുറിച്ചുള്ള വ്യാപക പരാതികള്‍ക്കിടെ സൈബര്‍ സാങ്കേതികവിദ്യകള്‍ ഇസ്രായേലി കമ്പനികള്‍ക്ക് വില്‍ക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം പരിമിതപ്പെടുത്തിയതായി ടൈംസ് ഓഫ് ഇസ്രായേല്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

രാജ്യങ്ങളുടെ എണ്ണം 102ല്‍ നിന്ന് 37 ആയി കുറച്ചെന്നാണ് ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇസ്രായേലി കാല്‍ക്കലിസ്റ്റ് ബിസിനസ് ന്യൂസ് ദിനപത്രം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇടപാടുകാരുടെ പട്ടികയില്‍ നിന്ന് സൗദി അറേബ്യ, മെക്‌സിക്കോ, മൊറോക്കോ, യുഎഇ തുടങ്ങിയ രാജ്യങ്ങളെ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ഒഴിവാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തായ രാജ്യങ്ങള്‍ എന്‍എസ്ഒയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2018ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട വാഷിങ്ടണ്‍ പോസ്റ്റ് ജേണലിസ്റ്റ് ജമാല്‍ ഖഷഗ്ജിയെ നിരീക്ഷിക്കാന്‍ സൗദി അറേബ്യ എന്‍എസ്ഒയുടെ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

അതേസമയം, ഇന്ത്യന്‍ ഭരണകൂടം പത്രപ്രവര്‍ത്തകര്‍, പ്രതിപക്ഷ രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെ എന്‍എസ്ഒ സാങ്കേതികവിദ്യ ഉപയോഗിച്ചതായി ആരോപിക്കപ്പെട്ടിട്ടുണ്ടെന്നും പുതുക്കിയ പട്ടികയിലും ന്യൂഡല്‍ഹി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it