Sub Lead

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സന്ദര്‍ശിച്ചു; ഫലസ്തീന്‍ മന്ത്രിയുടെ യാത്രാ അനുമതി റദ്ദാക്കി ഇസ്രായേല്‍

ഐഎസിസിയിലെ പുതിയ പ്രോസിക്യൂട്ടര്‍ ബ്രിട്ടീഷ് അഭിഭാഷകന്‍ കരീം അഹ്മദ് ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കായി അല്‍ മാലികി വ്യാഴാഴ്ച ഹേഗിലേക്ക് പോയത്

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സന്ദര്‍ശിച്ചു; ഫലസ്തീന്‍ മന്ത്രിയുടെ യാത്രാ അനുമതി റദ്ദാക്കി ഇസ്രായേല്‍
X

വെസ്റ്റ്ബാങ്ക്: ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി) സന്ദര്‍ശിച്ച ശേഷം ഇന്നലെ വെസ്റ്റ് ബാങ്കില്‍ മടങ്ങിയെത്തിയതിനു പിന്നാലെ ഫലസ്തീന്‍ അതോറിറ്റി (പിഎ) വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലിക്കിയുടെ പ്രത്യേക യാത്രാ അനുമതി ഇസ്രായേല്‍ റദ്ദാക്കി. ജോര്‍ദാനില്‍ നിന്ന് ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ക്രോസിംഗിലൂടെ വെസ്റ്റ് ബാങ്കിലേക്ക് പ്രവേശിക്കുന്നതിനിടെ അല്‍ മാലിക്കിയുടെ സഹായികളെ ഇസ്രായേല്‍ സൈന്യം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതായും ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഐഎസിസിയിലെ പുതിയ പ്രോസിക്യൂട്ടര്‍ ബ്രിട്ടീഷ് അഭിഭാഷകന്‍ കരീം അഹ്മദ് ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കായി അല്‍ മാലികി വ്യാഴാഴ്ച ഹേഗിലേക്ക് പോയത്.

അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വേഗത ത്വരിതപ്പെടുത്തണമെന്ന് ഫലസ്തീന്‍ നയതന്ത്രജ്ഞന്‍ ഐസിസി പ്രോസിക്യൂട്ടര്‍ ഫെറ്റൗ ബെന്‍സൂദയോട് അഭ്യര്‍ഥിച്ചിരുന്നു. അധിനിവേശ രാഷ്ട്രം ഫലസ്തീനികളുടെ മനുഷ്യാവകാശം തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും അന്വേഷണവുമായി ഫലസ്തീന്‍ അതോറിറ്റി പരിപൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

പ്രത്യേക യാത്രാ പെര്‍മിറ്റ് കണ്ടുകെട്ടിയാല്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ സൈനിക ചെക്ക്‌പോസ്റ്റുകളിലൂടെ പോകുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല വിദേശ യാത്രകള്‍ക്ക് ഇസ്രായേലി അനുമതി ആവശ്യമായി വരികയും ചെയ്യും. അധിനിവേശ വെസ്റ്റ് ബാങ്കിലും ഉപരോധത്തിലുള്ള ഗസാ മുനമ്പിലും ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിക്കുമെന്ന് മാര്‍ച്ച് 3ന് ബെന്‍സൂദ പ്രഖ്യാപിച്ചിരുന്നു.തീരുമാനത്തെ പിഎ സ്വാഗതം ചെയ്തുവെങ്കിലും ഇസ്രയേലും യുഎസും ഈ നടപടിയെ ശക്തമായി അപലപിച്ചു.

Next Story

RELATED STORIES

Share it