Sub Lead

അല്‍ ജസീറ റിപോര്‍ട്ടര്‍ ഷിറീന്‍ അബു അഖ്‌ലേക്ക് അബദ്ധത്തില്‍ വെടിയേറ്റതാകാമെന്ന് സമ്മതിച്ച് ഇസ്രായേല്‍

ഫലസ്തീന്‍-അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ ഷിറീന്‍ അബു അഖ്‌ലയെ 'തീവ്രവാദി'യാണെന്ന് തെറ്റിദ്ധരിച്ച് തങ്ങളുടെ സൈനികരിലൊരാള്‍ വെടിവച്ചിടുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഷ്യം.

അല്‍ ജസീറ റിപോര്‍ട്ടര്‍ ഷിറീന്‍ അബു അഖ്‌ലേക്ക് അബദ്ധത്തില്‍ വെടിയേറ്റതാകാമെന്ന് സമ്മതിച്ച് ഇസ്രായേല്‍
X

തെല്‍ അവീവ്: അല്‍ ജസീറ റിപോര്‍ട്ടര്‍ ഷിറീന്‍ അബു അഖ്‌ലേയെ വെടിവച്ച് കൊലപ്പെടുത്തിയത് തങ്ങളുടെ സൈനികരിലൊരാളാണെന്ന് ഒടുവില്‍ സമ്മതിച്ച് ഇസ്രായേല്‍ സൈന്യം. ഫലസ്തീന്‍-അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ ഷിറീന്‍ അബു അഖ്‌ലയെ 'തീവ്രവാദി'യാണെന്ന് തെറ്റിദ്ധരിച്ച് തങ്ങളുടെ സൈനികരിലൊരാള്‍ വെടിവച്ചിടുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഷ്യം.

'സായുധരായ ഫലസ്തീന്‍ തോക്കുധാരികളെന്ന് സംശയിക്കുന്നവര്‍ക്ക് നേരെ ഐഡിഎഫ് (ഇസ്രായേല്‍ പ്രതിരോധ സേന) നടത്തിയ വെടിവയ്പ്പില്‍ അബദ്ധവശാല്‍ അബു അഖ്‌ലയ്ക്ക് വെടിയേറ്റതാകാനുള്ള സാധ്യത വളരെ കൂടുതലാണ്' എന്നാണ് മെയ് 11ന് നടന്ന അവരുടെ മരണത്തെക്കുറിച്ചുള്ള സൈന്യത്തിന്റെ അന്തിമ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്.

അധിനിവേശ വെസ്റ്റ്ബാങ്കില്‍ പ്രമുഖ അല്‍ ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ട ഭീകരമായ വെടിവയ്പിന്റെ ഉറവിടം കണ്ടെത്താനാവില്ലെന്നായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ആദ്യ നിലപാട്. പിന്നീട് ഇത് സായുധര്‍ നടത്തിയ വെടിവയ്പിലാണെന്ന് പറഞ്ഞ് കൈ കഴുകാനും ഇസ്രായേല്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ മാസങ്ങള്‍ക്കു ശേഷമാണ് കൊലപാതകത്തിനു പിന്നില്‍ തങ്ങള്‍ തന്നെയാണെന്ന് ഇസ്രായേല്‍ സൈന്യം അംഗീകരിക്കുന്നത്.

'ഏത് വെടിവയ്പ്പാണ് അവളെ കൊന്നതെന്ന് സംശയാതീതമായി നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്നാണ് തങ്ങളുടെ നിഗമനം, എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തകയാണെന്ന് തിരിച്ചറിയാത്ത ഒരു ഐഡിഎഫ് സൈനികന്റെ തെറ്റായ വെടിയേറ്റാണ് അവര്‍ മരിച്ചത്'-ഒരു മുതിര്‍ന്ന ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇസ്രായേല്‍ സൈന്യത്തിന്റെ ഓപ്പറേഷനില്‍ തലയ്ക്ക് വെടിയേറ്റപ്പോള്‍ അബു അഖ്‌ലേ 'പ്രസ്സ്' എന്ന് അടയാളപ്പെടുത്തിയ ബുള്ളറ്റ് പ്രൂഫ് വസ്ത്രവും ഹെല്‍മറ്റും ധരിച്ചിരുന്നു. ഇത് ഇസ്രായേല്‍ സൈന്യത്തിന്റെ വാദങ്ങളെ പൊളിക്കുന്നതാണ്. അതേസമയം, സംഭവത്തില്‍ 'വിശ്വസനീയമായ' യുഎസ് അന്വേഷണത്തിന് അഖ്‌ലേയുടെ കുടുംബം ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it