- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഹമ്മദ് സലായുടെ സാന്നിധ്യം; ഇസ്‌ലാമിനെ പ്രണയിച്ച് ലിവര്‍പൂള്‍ ആരാധകര്‍
മുഹമ്മദ് സലായുടെ പ്രശസ്തി ലിവര്‍പൂള്‍ ആരാധകര്‍ക്കിടയില്‍ ഇസ് ലാമിനെയും മുസ്‌ലിംകളെയും കൂടുതല്‍ പരിചിതമാക്കിയെന്നും പഠനത്തില്‍ കണ്ടെത്തി. ബ്രിട്ടീഷ് സമൂഹത്തില്‍ വ്യാപകമായിരുന്ന ഇസ്‌ലാമിനെ കുറിച്ചുള്ള മോശം പ്രതിച്ഛായക്കും മുഹമ്മദ് സലായുടെ വരവോടെ വലിയ മാറ്റമുണ്ടാക്കി.
ഈജിപ്ഷ്യന്‍ ഫുട്‌ബോല്‍ താരം മുഹമ്മദ് സലാ ലിവര്‍പൂല്‍ എഫ്‌സി ടീമില്‍ എത്തിയതോടെ ലിവര്‍പൂള്‍ സിറ്റിയിലും ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലും ഇസ്‌ലാമോഫോബിയ വലിയതോതില്‍ കുറഞ്ഞതായി പഠനം.
മേഖലയില്‍ വംശീയാതിക്രമങ്ങള്‍ 18.9 ശതമാനം കുറഞ്ഞതായും കുടിയേറ്റ പ്രശ്‌നങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്ന ഇമിഗ്രേഷന്‍ പോളിസി ലാബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മുഹമ്മദ് സലായുടെ വരവോടെ ലിവര്‍പൂള്‍ ഫാന്‍സിന്റെ ഇസ്‌ലാമോഫോബിക് ട്വീറ്റുകള്‍ പകുതിയായി കുറഞ്ഞതായും കണ്ടെത്തി. 15 മില്ല്യന്‍ ട്വീറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇസ്‌ലാമോഫോബിക് ട്വീറ്റുകള്‍ 7.2 ശതമാനത്തില്‍ നിന്ന് 3.4 ആയി കുറഞ്ഞതായാണ് കണ്ടെത്തിയത്.
മുഹമ്മദ് സലായുടെ പ്രശസ്തി ലിവര്‍പൂള്‍ ആരാധകര്‍ക്കിടയില്‍ ഇസ് ലാമിനെയും മുസ്‌ലിംകളെയും കൂടുതല്‍ പരിചിതമാക്കിയെന്നും പഠനത്തില്‍ കണ്ടെത്തി. ബ്രിട്ടീഷ് സമൂഹത്തില്‍ വ്യാപകമായിരുന്ന ഇസ്‌ലാമിനെ കുറിച്ചുള്ള മോശം പ്രതിച്ഛായക്കും മുഹമ്മദ് സലായുടെ വരവോടെ വലിയ മാറ്റമുണ്ടാക്കി. മുസ്‌ലിംകളെ അടുത്തറിയാനും ഇസ്‌ലാമിനെ പരിചയപ്പെടാനും മുഹമ്മദ് സലായുടെ സാന്നിധ്യം സഹായകമായെന്നും ഇമിഗ്രേഷന്‍ പോളിസി ലാബ് പഠനത്തില്‍ കണ്ടെത്തി.
ഗോള്‍ നേടുമ്പോള്‍ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് നമസ്‌കാരത്തിലേതെന്ന പോലെ ഗ്രൗണ്ടില്‍ സുജൂദ് ചെയ്യുന്ന മുഹമ്മദ് സലാ ഇംഗ്ലണ്ടുകാര്‍ക്ക് ഇപ്പോള്‍ ഒരു ഗോളടി വീരന്‍ മാത്രമല്ല, മികച്ച മുസ്‌ലിം കളിക്കാരന്‍ കൂടിയാണ്. 2017-18 ലെ ഇംഗ്ലീഷ് പ്രീമിയം ലീഗില്‍ 38 കളികളില്‍ നിന്നായി 32 ഗോളുകളാണ് മുഹമ്മദ് സലാ നേടിയത്. സലായുടെ സുജൂദ് ഫിഫ 2019 വീഡിയോ ഗെയിമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















