Sub Lead

ഇര്‍ഷാദിന്റെ കൊലപാതകം; ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹിന്റെ ഫോട്ടോ പുറത്തുവിട്ടു

ഡൽഹി വിമാനത്താവളം വഴിയാണ് ഇയാള്‍ കടന്നത്. സ്വാലിഹിനെ നാട്ടിലെത്തിക്കാന്‍ പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി മുഹമ്മദ് സ്വാലിഹ്, സഹോദരന്‍ ഷംനാദ് എന്നീ പ്രതികള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനാണ് നീക്കം.

ഇര്‍ഷാദിന്റെ കൊലപാതകം; ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹിന്റെ ഫോട്ടോ പുറത്തുവിട്ടു
X

കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറിന്റെ ഫോട്ടോ പുറത്തുവിട്ട് പോലിസ്. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശിയായ സ്വാലിഹ് അന്വേഷണം തുടങ്ങിയതോടെ കുടുംബസമേതം വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

ഡൽഹി വിമാനത്താവളം വഴിയാണ് ഇയാള്‍ കടന്നത്. സ്വാലിഹിനെ നാട്ടിലെത്തിക്കാന്‍ പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി മുഹമ്മദ് സ്വാലിഹ്, സഹോദരന്‍ ഷംനാദ് എന്നീ പ്രതികള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനാണ് നീക്കം.

ഇതിനായി ഇവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പോലിസ് ശേഖരിച്ചു. സിബിഐ മുഖേനയാണ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനാകുക. ഇന്റര്‍പോളിനെ ഉള്‍പ്പെടെ ബന്ധപ്പെട്ട് ഇരുവരെയും നാട്ടിലെത്തിക്കാനാണ് നീക്കം. കഴിഞ്ഞ മാസം 19ന് ആണ് ഇയാള്‍ വിദേശത്തേക്ക് കടന്നതെന്നും പോലിസ് കണ്ടെത്തി.

കൊയിലാണ്ടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സ്വാലിഹ് വിദേശത്തേക്ക് രക്ഷപ്പെട്ടത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത് നാസര്‍ എന്ന സ്വാലിഹിന്റെ നേതൃത്വത്തിലാണെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it