നിയമനത്തില്‍ ചട്ടലംഘനം: രണ്ട് വിസിമാര്‍ക്ക് കൂടി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ്
ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ക്കാണ് നോട്ടീസ് അയച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കുകൂടി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ്. ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ക്കാണ് നോട്ടീസ് അയച്ചത്.
കെടിയു കേസിലെ വിധി പ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷ എന്നിവര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. ഇരുവരുടെയും നിയമനത്തില്‍ യുജിസി ചട്ടലംഘനങ്ങളുണ്ട്. പുറത്തുപോകാതിരിക്കാനുള്ള കാരണം നവംബര്‍ നാലിനകം അറിയിക്കാനാണ് ഗവര്‍ണറുടെ നോട്ടീസില്‍ പറയുന്നത്.
മറ്റ് ഒന്‍പത് വിസിമാര്‍ക്ക് മറുപടി നല്‍കാനുള്ള സമയം നവംബര്‍ മൂന്നാണെങ്കില്‍ ഈ രണ്ട് വിസിമാര്‍ക്ക് റുപടി നല്‍കാനുള്ള സമംയം നവംബര്‍ നാലാണ്. അവരുടെ വിശദീകരണം കേട്ടശേഷം തുടര്‍നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ടുപോകും.
RELATED STORIES
ഖത്തറില് കെട്ടിടം തകര്ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്ണാടകയില് കോണ്ഗ്രസിന്റെ ആദ്യ സ്ഥാനാര്ഥി പട്ടികയായി; ഖാര്ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല് വലിയ രാജ പൂയ്യം തിരുനാള് സി കെ രവീന്ദ്ര വര്മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്; കൂടുതല്...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില് രാജ്യവ്യാപക പ്രതിഷേധം; ട്രെയിന് തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല് ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്ഗ്രസ്...
24 March 2023 4:05 PM GMT