ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്
ബദ്ധശത്രുവായ ഇസ്രയേലിനുള്ള മുന്നറിയിപ്പാണെന്ന് പറഞ്ഞുകൊണ്ടുള്ള അഞ്ച് ദിവസത്തെ സൈനിക പരിശീലനത്തിനൊടുവിലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐര്‍ജിസി) 16 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതെന്ന് ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

തെഹ്റാന്: ഇസ്രായേലിന് മുന്നറിയിപ്പു നല്‍കുക എന്ന ലക്ഷ്യത്തോടെ നടന്ന വ്യോമാഭ്യാസ പരിശീലനത്തിനിടെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത് ഇറാന്. കഴിഞ്ഞ ദിവസമാണ് ഇറാന് ഇസ്രായേലിനെതിരേ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചത്.
ബദ്ധശത്രുവായ ഇസ്രയേലിനുള്ള മുന്നറിയിപ്പാണെന്ന് പറഞ്ഞുകൊണ്ടുള്ള അഞ്ച് ദിവസത്തെ സൈനിക പരിശീലനത്തിനൊടുവിലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐര്‍ജിസി) 16 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതെന്ന് ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഈ ആഴ്ച ഇറാന് നടത്തിയ സൈനിക അഭ്യാസങ്ങള്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്കാന് ഉദ്ദേശിച്ചുള്ളതാണെന്ന് രാജ്യത്തെ ഉന്നത സൈനിക മേധാവികള്‍ വെള്ളിയാഴ്ച പറഞ്ഞു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാന് ഈ അഭ്യാസം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും തൊടുത്തുവിടുന്നത് സൈനികാഭ്യാസത്തില്‍ ഉള്‍പ്പെടുന്നു. ഇസ്രായേലിന്റെ ഡിമോണ ന്യൂക്ലിയര്‍ റിയാക്ടറിനോട് സാമ്യമുള്ള ഒരു ലക്ഷ്യം മിസൈലുകള്‍ തകര്‍ക്കുന്നത് സ്റ്റേറ്റ് ടെലിവിഷന്‍ കാണിച്ചു.
എന്തിനാണ് ഇറാന് സൈനികാഭ്യാസം നടത്തിയത്?
ഈ ആഴ്ചത്തെ അഭ്യാസങ്ങള്‍ പ്രാദേശിക എതിരാളികളായ ഇസ്രായേലിന് 'വളരെ വ്യക്തമായ സന്ദേശവും' 'ഗുരുതരമായ മുന്നറിയിപ്പും' അയയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ്സ് മേധാവി ജനറല്‍ ഹുസൈന് സലാമി പറഞ്ഞു. തെറ്റായ നീക്കം നടത്തിയാല്‍ തങ്ങള്‍ അവരുടെ കൈകള്‍ വെട്ടിമാറ്റും സലാമി സ്റ്റേറ്റ് ടിവിയില്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരി പറഞ്ഞു. വിവിധ ക്ലാസുകളിലുള്ള 16 ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരെ ഇസ്രായേല്‍ അടുത്തിടെ നടത്തിയ 'വലിയ എന്നാല്‍ അര്‍ത്ഥശൂന്യമായ ഭീഷണി'ക്കുള്ള മറുപടിയാണ് അഭ്യാസമെന്നും ബാഗേരി പറഞ്ഞു.

അതേസമയം, യുഎന്‍ സുരക്ഷാ സമിതി പ്രമേയത്തിന്റെ 'ലംഘനമാണ്' വിക്ഷേപണമെന്ന് ബ്രിട്ടന് കുറ്റപ്പെടുത്തി.
RELATED STORIES
സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ...
10 Aug 2022 12:42 AM GMTഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMT